വമ്പൻ ഹിറ്റായ ജയിലറിന്റെ വിജയം കോടികള്‍ മുടക്കി തന്നെ ആഘോഷിക്കുകയാണ് നിര്‍മാതാവ് കലാനിധി മാരന്. ഇന്നലെ സിനിമയുടെ ലാഭവിഹിതം രജനിയുടെ വീട്ടിലെത്തി അദ്ദേഹം സമ്മാനിച്ചിരുന്നു.
Read: ജവാൻ സംഭവിക്കാൻ കാരണമായത് വിജയ്; തുറന്ന് പറഞ്ഞ് അറ്റ്ലീ.
ഏകദേശം 100 കോടിയുടെ ചെക്കാണ് അദ്ദേഹം കൈമാറിയതെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതിന് പിന്നാലെയാണ് രണ്ട് ബിഎംഡബ്ല്യു എസ്യുവികളുമായി മാരന് രജനിയുടെ വീട്ടിലെത്തിയത്.
Read: ദിലീപ് ചിത്രം ‘ബാൻന്ദ്ര’യുടെ അപ്ഡേറ്റ് പങ്കുവച്ച് സംവിധായകൻ.
ബിഎംഡബ്ല്യു എക്സ് 7, ബിഎംഡബ്ല്യു ഐ7 എന്നീ കാറുകളിൽ നിന്ന് ഇഷ്ടപ്പെട്ട എക്സ് 7 തിരിഞ്ഞെടുക്കുന്ന രജനിയുടെ വിഡിയോയും സൺപിക്ച്ചേഴ്സ് പങ്കുവച്ചിട്ടുണ്ട്. 110 കോടിയാണ് രജനിക്ക് പ്രതിഫലമായി ആദ്യം കൊടുത്തതെന്നും സൂചനകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ലാഭവിഹിതവും ആഡംബരക്കാറും. ചിത്രം 600 കോടിയിലേറേ കളക്ട് ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക