Breaking
Tue. Mar 3rd, 2026

വിജയ്‌യെപ്പോലെ നൃത്തം ചെയ്യാൻ എനിക്കാവില്ല; തുറന്ന് പറഞ്ഞ് കിംഗ് ഖാൻ.

ചിലരീതിയിലുള്ള നൃത്തച്ചുവടുകൾ തനിക്കു വഴങ്ങില്ലെന്നു തുറന്നു പറഞ്ഞ് ഷാറുഖ് ഖാൻ. നടൻ മുഖ്യ വേഷത്തിലെത്തുന്ന ‘ജവാൻ’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജയ്‌യെപ്പോലെ നൃത്തം ചെയ്യാൻ തനിക്കാകില്ലെന്നും അതികഠിനമായ ചുവടുകൾ തരരുതെന്ന് ജവാന്റെ നൃത്തസംവിധായകനായ ഷോബി മാസ്റ്ററോട് പറഞ്ഞിരുന്നുവെന്നും ഷാറുഖ് ഖാൻ വ്യക്തമാക്കി.

Read: സൂപ്പർ സ്റ്റാറിന് ആദ്യം. ലാഭവിഹിതവും, ഇപ്പൊൾ ആഡംബരക്കാറും; സമ്മാനമായി നൽകി ജയിലർ നിർമാതാവ്.

ചെന്നൈയിൽ വച്ചായിരുന്നു ജവാന്റെ ഓഡിയോ ലോഞ്ച്.ഷാറുഖ് ഖാനെ നായകനാക്കി അറ്റ്ലീ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജവാൻ’. നയൻതാര നായികയാകുന്ന സിനിമയിൽ വിജയ് സേതുപതി വില്ലനായി എത്തുന്നു. ദീപിക പദുക്കോൺ അതിഥിവേഷത്തിലെത്തുന്നുണ്ട്. പ്രിയാമണി, സന്യ മൽഹോത്ര എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

Read: ജവാൻ സംഭവിക്കാൻ കാരണമായത് വിജയ്; തുറന്ന് പറഞ്ഞ് അറ്റ്ലീ.

ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് ‘ജവാൻ’ റിലീസ് ചെയ്യുന്നത്. അനിരുദ്ധ് രവിചന്ദർ ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നു. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ പാട്ടുകളെല്ലാം യൂട്യൂബിൽ തരംഗമായിരുന്നു. ജി.കെ.വിഷ്ണു ആണ് ജവാന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിങ്: റൂബെൻ. സെപ്റ്റംബർ 7ന് ‘ജവാൻ’ തിയറ്ററുകളിലെത്തും.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *