Breaking
Wed. Aug 13th, 2025

ജവാൻ ആദ്യ ദിവസത്തെ ആദ്യ ഷോയ്ക്കായി തിയറ്റർ മുഴുവനായി ബുക്ക് ചെയ്ത് ഫുഡ് വ്ലോഗർ

ഷാരൂഖ് ഖാന്‍റെ ‘ജവാന്’ വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇന്ത്യൻ സിനിമ ലോകം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയ്‍ലർ ഹിറ്റായതും പ്രീബുക്കുങ്ങിൽ റെക്കോഡിട്ടതുമെല്ലാമായി സിനിമയെക്കുറിച്ചുള്ള വാർത്തകൾ പ്രേക്ഷകർക്കിടയിൽ സജീവമാണ്. ഇതിനിടയിൽ കിങ് ഖാന്‍റെ കടുത്ത ആരാധകൻ തിയറ്ററൊന്നാകെ ‘ജവാന്’ വേണ്ടി ബുക്ക് ചെയ്ത വാർത്തയാണ് വൈറലായിരിക്കുന്നത്. ഹൈദരാബാദിൽനിന്നുള്ള ഫുഡ് വ്ലോഗറാണ് ‘ജവാന്‍റെ’ ആദ്യ ദിവസത്തെ ആദ്യ ഷോയ്ക്കായി തിയറ്റർ മുഴുവനായി ബുക്ക് ചെയ്തത്. ഫാറ്റ് ഫുഡി എന്നറിയപ്പെടുന്ന മുഹമ്മദ് ഹുസൈൻ ഫാറൂഖിയാണ് വാർത്തകളിലിടം നേടിയത്.

Read: ‘മാർക്ക് ആന്റണി’യുടെ ട്രെയ്ലറിൽ സിൽക്ക് സ്മിതയോ?; ആരാണ് ആ നടി?

ഷാരൂഖിനുള്ള ആദരസൂചകമായി പരസ്യ കമ്പനിയുമായി സഹകരിച്ചാണ് ഹുസൈൻ ഫാറൂഖി ഹൈദരാബാദിലെ പി.വി.ആർ തിയറ്റർ മുഴുവനായി ബുക്ക് ചെയ്തത്. ‘ബോളിവുഡിന്റെ രാജാവിന്‍റെ ലക്ഷക്കണക്കിന് ആരാധകരിൽ ഒരാളാണ് ഞാനും. കുടുംബം മുഴുവൻ എസ്.ആർ.കെയുടെ ഫാൻസാണ്. ഷാരൂഖിനോടുളള ഇഷ്ടം ആഘോഷിക്കാൻ ‘ജവാൻ’ കാണാൻ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ആരാധകർക്കും വേണ്ടി ഒരു തിയേറ്റർ മുഴുവനായി ബുക്ക് ചെയ്തു. 240 ലേറെ ടിക്കറ്റുകളാണ് ബുക്ക് ചെയ്തത്’ -വ്ലോഗർ പറഞ്ഞു.ആറ്റ്ലി സംവിധാനം ചെയ്ത ചിത്രം വ്യാഴാഴ്ചയാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. പുലർച്ചെ മുതൽ പ്രദർശനം ആരംഭിക്കും. ഹിന്ദിയിലും തമിഴിലും തെലുങ്കിലുമായാണ് റിലീസ്.

Read: രജനിക്കും, നെൽസണും പുറമേ അനിരുദ്ധിനും കാർ സമ്മാനിച്ച് നിർമാതാവ്

നയൻതാരയാണ് നായിക. വിജയ് സേതുപതി വില്ലനായും വേഷമിടുന്നു.പ്രീബുക്കിങ്ങിൽ ‘പത്താന്‍റെ’യും ‘ഗദ്ദർ 2’ന്റെയും റെക്കോഡാണ് ‘ജവാൻ’ മറികടന്നത്. കേരളത്തില്‍ നിന്ന് അഡ്വാന്‍സ് റിസര്‍വേഷനിൽ ആദ്യദിനം ഇതുവരെ 70-75 ലക്ഷം നേടിയെന്നാണ് ട്രാക്കര്‍മാര്‍ പങ്കുവെക്കുന്ന വിവരം.റെഡ് ചില്ലീസിന്റെ ബാനറിൽ ഗൗരി ഖാനും ഗൗരവ് വർമയും ചേർന്നാണ് നിർമിച്ചത്. കേരളത്തിൽ ഗോകുലം മൂവീസ് ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *