കോളിവുഡിൽ ജയിലറിന്‍റെ വന്‍ വിജയത്തിന് ശേഷം മറ്റൊരു തമിഴ് ചിത്രവും ഇപ്പോള്‍ തിയറ്ററുകളില്‍ ആളെ നിറയ്ക്കുകയാണ്. വിശാലിനെയും എസ് ജെ സൂര്യയെയും പ്രധാന കഥാപാത്രങ്ങളാക്കി ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത മാര്‍ക്ക് ആന്‍റണിയാണ് ആ ചിത്രം.

സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രം തിയറ്ററുകളിലെത്തിയത് സെപ്റ്റംബര്‍ 15 ന് ആയിരുന്നു. റിലീസിന് മുന്‍പെത്തിയ ട്രെയ്‍ലര്‍ വലിയ പ്രേക്ഷകപ്രീതി നേടിയ ചിത്രത്തിന് റിലീസ് ദിനത്തില്‍ മികച്ച തിയറ്റര്‍ ഒക്കുപ്പന്‍സിയാണ് ലഭിച്ചത്. ഒപ്പം പോസിറ്റീവ് അഭിപ്രായങ്ങളും ലഭിച്ചു. മികച്ച ഓപണിംഗ് ലഭിച്ച ചിത്രത്തിന്‍റെ 10 ദിവസത്തെ ആഗോള ബോക്സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്തെത്തിയിരിക്കുകയാണ്.

ALSO READ: ബോക്സ് ഓഫീസ് കിംഗ്; വീണ്ടും 1000 കോടി സ്വന്തമാക്കി കിംഗ് ഖാൻ

തമിഴ്നാട്ടില്‍ നിന്ന് മാത്രം ഇതിനകം 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിട്ടുണ്ട് മാര്‍ക്ക് ആന്‍റണി. അവിടെ നേടിയത് 52.25 കോടി. തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് 8.15 കോടിയും കര്‍ണാടകയില്‍ നിന്ന് 4.8 കോടിയുമാണ് ചിത്രം നേടിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് 3.6 കോടിയും മറ്റ് ഇന്ത്യന്‍ സെന്‍ററുകളില്‍ നിന്ന് 70 ലക്ഷവും. അങ്ങനെ ഇന്ത്യയില്‍ നിന്ന് ആകെ 69.5 കോടി. നോര്‍ത്ത് അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, ഗള്‍ഫ് അടക്കം വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് ഇതുവരെയുള്ള നേട്ടം 1.9 മില്യണ്‍ ഡോളര്‍ ആണ്. അതായത് 15.75 കോടി രൂപ. അതായത് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ഇതുവരെ നേടിയിരിക്കുന്നത് 85.25 കോടിയാണ്.

വിശാലിന്‍റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ആണ് ഇതിനകം തന്നെ ചിത്രം. ചിത്രത്തിലൂടെ വിശാല്‍ ആദ്യ 100 കോടി ക്ലബ്ബില്‍ ഇടംപിടിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്

കൂടുതൽ പോസ്റ്റുകൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Spread the love

Leave a Reply

Your email address will not be published. Required fields are marked *