സൂപ്പർസ്റ്റാർ രജനികാന്തിനെ വരവേറ്റ് മലയാളി ആരാധകർ. തിരുവനന്തപുരത്ത് പുതിയ സിനിമയുടെ ചിത്രീകരണത്തിനായി രജനി കടന്നുപോകുന്ന വഴികളെല്ലാം നൂറുകണക്കിന് ആരാധകരാണ് അദ്ദേഹത്തെ ഒരുനോക്ക് കാണുവാനായി വഴിയരികില്‍ നിൽക്കുന്നത്. കാറിന്‍റെ സണ്‍ റൂഫ് തുറന്ന് ആരാധകരെ അഭിവാദ്യം ചെയ്യുന്ന രജനിയെ വിഡിയോകളില്‍ കാണാം. സെലിബ്രിറ്റി ഫൊട്ടോഗ്രാഫറായ ബിജു സി.ജി. എടുത്ത ചിത്രങ്ങളിൽ ചെറുപ്പമായി മാറിയ രജനിയെ കാണാം.

https://www.instagram.com/p/CyBliyHSKVl/?igshid=MzRlODBiNWFlZA==

ALSO READ: ആരാധകരേ നിരാശരാക്കി ലിയോ അപ്ഡേറ്റ്: ഓഡിയോ ലോഞ്ചിന് പുറമേ ട്രെയ്‌ലര്‍ പ്രദര്‍ശനവും വേണ്ടെന്ന് വച്ചു

ജയിലറിലെ ലുക്കിൽ നിന്നു മാറി കുറച്ചുകൂടെ ചെറുപ്പമായ കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ രജനി അവതരിപ്പിക്കുന്നത്.‘ജയ് ഭീം’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനു വേണ്ടിയാണ് രജനി തിരുവനന്തപുരത്തെത്തിയത്. ‘തലൈവർ 170’ എന്നാണ് സിനിമയ്ക്കു താൽക്കാലികമായി നൽകിയിരിക്കുന്ന പേര്. സിനിമയുടെ ലൊക്കേഷൻ സ്റ്റിൽ എന്ന പേരിൽ രജനിയുടെ എഐ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കോവളം ബീച്ചിൽ ഷര്‍ട്ട് ധരിക്കാതെ മാസ് ലുക്കിൽ നിൽക്കുന്ന രജനിയുടെ ചിത്രങ്ങളെന്ന പേരിലാണ് വ്യാജ ചിത്രം പ്രചരിച്ചത്. എന്നാൽ ഇതെല്ലാം എഐയുടെ സഹായത്തോടെ ചെയ്ത സ്റ്റില്ലുകളാണ്.

ALSO READ:‘ദുൽഖറിൻ്റെ പിറന്നാൽ മറന്നുപോയി’ ആളുകൾക്ക് ട്രോൾ ചെയ്യാം.തുറന്നു പറഞ്ഞ് മമ്മൂട്ടി

അതേസമയം രജനി ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. പത്തുദിവസം അദ്ദേഹം തിരുവനന്തപുരത്തുണ്ടാകും. വെള്ളായണി കാർഷിക കോളജിലും ശംഖുമുഖത്തെ ഒരു വീട്ടിലുമായാണ് ‘തലൈവർ 170’ ന്റെ കേരളത്തിലുള്ള ചിത്രീകരണം. സോഷ്യൽ മെസേജ് ഉള്ള എന്റർടെയ്നിങ് ആയ ബ്രഹ്മാണ്ഡ ചിത്രമായിരിക്കും ഇതെന്നാണ് ചെന്നൈയിൽ വിമാനത്താവളത്തില്‍ മാധ്യമങ്ങളെ കണ്ടപ്പോൾ രജനികാന്ത് പറഞ്ഞത്. ഇതാദ്യമായാണ് രജനി ചിത്രം തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത്.

ALSO READ: Leo update: ആരാധകരെ ആവേശത്തിലാക്കി ലിയോ പുതിയ പോസ്റ്റർ പുറത്ത്; ട്രെയിലർ എന്ന്?

അമിതാഭ് ബച്ചൻ, മഞ്ജു വാരിയർ, ഫഹദ് ഫാസിൽ,റിതിക സിങ്, ദുഷാര വിജയൻ, റാണ ദഗുബാട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. നീണ്ട ഇടവേളയ്ക്ക് ശേഷം രജനിയും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രമാകും തലൈവര്‍ 170.തമിഴിലെ പ്രശസ്ത നിർമാണക്കമ്പനിയായ ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ ആണ് നിർമാണം. അനിരുദ്ധ് ആണ് സംഗീതം.

കൂടുതൽ പോസ്റ്റുകൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *

You missed