മോളിവുഡിൽ അപ്കമിംഗ് റിലീസുകളില്‍ പ്രേക്ഷകശ്രദ്ധയില്‍ ഏറെ മുന്നിലുള്ള ഒന്നാണ് മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ആദ്യമായി നായകനാവുന്നു എന്നത് തന്നെയാണ് ചിത്രത്തിന്‍റെ യുഎസ്പി. ദൃശ്യഭാഷയിലും സമീപനത്തിലുമൊക്കെ തന്‍റേതായ കൈയൊപ്പ് പതിപ്പിച്ചിട്ടുള്ള ലിജോയുടെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് വാലിബന്‍. റിലീസിന് മുന്‍പ് തന്‍റെ ചിത്രങ്ങളെക്കുറിച്ച് ഒന്നും പറയാറില്ലെന്ന പതിവ് ലിജോ ഇക്കുറിയും തെറ്റിച്ചിട്ടില്ല.
ALSO READ: സൂപ്പർസ്റ്റാർ രജനികാന്തിനെ വരവേറ്റ് മലയാളി ആരാധകർ
അതിനാല്‍ത്തന്നെ ചിത്രത്തിന്‍റെ മറ്റ് അണിയറക്കാരോട് സാധ്യമായ സന്ദര്‍ഭങ്ങളിലൊക്കെ വാലിബനെക്കുറിച്ച് ചോദിക്കാറുമുണ്ട് മാധ്യമപ്രവര്‍ത്തകര്‍. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള ചോദ്യത്തിന് ടിനു പാപ്പച്ചന്‍ നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.ലിജോയുടെ സംവിധാന സഹായിയായി സിനിമയിലേക്ക് വന്ന ടിനു പാപ്പച്ചന്‍ സ്വതന്ത്ര സംവിധായകനായതിന് ശേഷവും ലിജോയുടെ ചിത്രങ്ങളില്‍ അസോസിയേറ്റ് ആയി വര്‍ക്ക് ചെയ്യാറുണ്ട്. നന്‍പകലിന് ശേഷം വാലിബനിലും ടിനു അസോസിയേറ്റ് ആയിരുന്നു. മുന്‍പൊരു അഭിമുഖത്തില്‍ ചിത്രത്തിലെ മോഹന്‍ലാലിന്‍റെ ഇന്‍ട്രൊഡക്ഷന്‍ സീനില്‍ തിയറ്റര്‍ കുലുങ്ങുമെന്ന് ടിനു പറഞ്ഞിരുന്നു. പുതിയൊരു അഭിമുഖത്തിലും ടിനു ചിത്രത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ്.
ALSO READ: ആരാധകരേ നിരാശരാക്കി ലിയോ അപ്ഡേറ്റ്: ഓഡിയോ ലോഞ്ചിന് പുറമേ ട്രെയ്‌ലര്‍ പ്രദര്‍ശനവും വേണ്ടെന്ന് വച്ചു
സിനിമാ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ടിനുവിന്‍റെ പ്രതികരണം. പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്ന ചിത്രം എങ്ങനെ വരുന്നെന്ന ചോദ്യത്തിന് ടിനുവിന്‍റെ മറുപടി ഇങ്ങനെ- “പടം പൊളിക്കും. അതേക്കുറിച്ച് അധികം വ്യക്തമാക്കാന്‍ സാധിക്കില്ലെങ്കിലും ഒരു ഗംഭീര തിയറ്റര്‍ അനുഭവമായിരിക്കും വാബിലന്‍ എന്ന കാര്യത്തില്‍ എനിക്ക് ആത്മവിശ്വാസമുണ്ട്. നമ്മള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ളൊരു ദൃശ്യഭാഷയ്ക്കാണ് ലിജോ ചേട്ടന്‍ വാലിബനില്‍ ശ്രമിച്ചിരിക്കുന്നത്”, ടിനു പറയുന്നു.ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.
ALSO READ: ‘ദുൽഖറിൻ്റെ പിറന്നാൽ മറന്നുപോയി’ ആളുകൾക്ക് ട്രോൾ ചെയ്യാം.തുറന്നു പറഞ്ഞ് മമ്മൂട്ടി
മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന്‍ ആചാരി, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരൊക്കെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അതേസമയം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ചാവേര്‍ ഇന്നലെ തിയറ്ററുകളില്‍ എത്തിയിട്ടുണ്ട്. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ നായകന്‍.
കൂടുതൽ പോസ്റ്റുകൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക