സിനിമ ടിക്കറ്റ് ബുക്കിങ്ങിനായി പുതിയ ആപ്ലിക്കേഷൻ വികസിപ്പിച്ച് കേരള സർക്കാർ. ‘എന്റെ ഷോ’ എന്ന പേരിലാണ് ആപ്ലിക്കേഷൻ വികസിപ്പിച്ചത്. നിലവിലെ ടിക്കറ്റ് ബുക്കിങ് ആപ്പായ ‘ബുക്ക് മൈ ഷോ’യിലൂടെയുള്ള സാമ്പത്തിക നഷ്ടം കണക്കിലെടുത്താണ് സർക്കാർ പുതിയ ആപ്പ് വികസിപ്പിച്ചത് എന്നാണ് ഫിലിം ചേംബർ സെക്രട്ടറിയായ സജി നന്ത്യാട്ട് പറഞ്ഞത്.

ALSO READ: “നമ്മളെ പോലുള്ള കുറച്ച് നടന്‍മാരെ വച്ചാണ് പുള്ളി പോപ്പുലാരിറ്റി ഉണ്ടാക്കിയത്”- അസീസ് നെടുമങ്ങാടിനെതിരെ അശോകന്‍

1.50 രൂപയാണ് ഒരു ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ സർക്കാരിന് ലഭിക്കുന്നത്. ബുക്കിംഗ് ചാർജ് തിയേറ്ററുകളാണ് തീരുമാനിക്കുന്നത്. ബുക്ക് മൈ ഷോയിലൂടെ സിനിമ ടിക്കറ്റെടുക്കുമ്പോൾ ഒരു ടിക്കറ്റിൽ നിന്നും 35 രൂപയാണ് ചാർജ് ഈടാക്കുന്നത്. മാത്രമല്ല ടിക്കറ്റ് ക്യാൻസൽ ചെയ്യുമ്പോൾ ഭീമമായ തുക നഷ്ടവും സംഭവിക്കുന്നുണ്ട്.എന്റെ ഷോ ആപ്പ് ലോഞ്ച് ആവുന്നതിലൂടെ ഈ നഷ്ടം നികത്താവുമെന്നാണ് സർക്കാർ പറയുന്നത്.

ALSO READ: വാവ സുരേഷ് അഭിനയ രംഗത്തേക്ക്; ‘കാളാമുണ്ടൻ’ എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു.

ചലച്ചിത്ര ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ കെ. എസ്. എഫ്. ഡി. സി പ്രതിനിധികളുമാണ് ആപ്പിന്റെ പ്രവർത്തനം വിശദീകരിച്ചത്.ജനുവരി ഒന്ന് മുതൽ ആപ് പ്രവർത്തനം ആരംഭിക്കും.

Tags: Malayalam movie



Spread the love

Leave a Reply

Your email address will not be published. Required fields are marked *

You missed