തെയ്യം പശ്ചാത്തലമാക്കിയ തിറയാട്ടം ഒക്ടോബർ 27ന് തിയേറ്ററിൽ എത്തി. വടക്കൻ മലബാറിലെ അനുഷ്ഠാന കലാരൂപമായ തെയ്യത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ചിത്രമാണ് തിറയാട്ടം. കേരളത്തിന്റെ ‘കാന്താര’യുടെ ദൃശ്യവിസ്മയമാണ് തിറയാട്ടം എന്ന ചിത്രം. കണ്ണകി, അശ്വാരൂഢൻ, ആനന്ദഭൈരവി എന്നീ ചിത്രങ്ങളുടെ തിരക്കഥ കൃത്തായ സജീവ് കിളികുലമാണ് ചിത്രം സംവിധാനം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കഥ,തിരക്കഥ, സംഭാഷണം കൂടാതെ ഗാനങ്ങളുടെ രചനയും സംഗീതവും സജീവ് തന്നെയാണ്. വിശ്വൻ മലയൻ എന്ന പ്രധാന കഥാപാത്രത്തെ ജിജോ ഗോപി അവതരിപ്പിക്കുന്നു. നിപ്പ എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ചതിനുശേഷം ആണ് ജിജോ തിറയാട്ടം ചെയ്യുന്നത്.
എ ആർ മെയിൻ ലാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജി എ ആർ ആണ് ചിത്രം നിർമ്മിച്ചിരികുന്നത്. കോ- പ്രൊഡ്യൂസർ വിനീത തുറവൂർ.താള മേളങ്ങളുടെ പശ്ചാത്തലത്തിൽ താള നിബിഡമായ പ്രണയകഥ പറയുന്ന ചിത്രത്തിൽ പ്രണയം, രതി, ജീവിതകാമനകൾ.. എല്ലാം വരച്ചു കാട്ടുന്നു. ജിജോ ഗോപിയുടെ നായകവേഷം അതി സങ്കീർണ്ണമായ, മാനങ്ങളിലൂടെയാണ് ഫ്രെയിമിൽ പകർത്തപ്പെടുന്നത്.
ALSO READ: ഇന്ദ്രൻസ് നായകനാകുന്ന ‘വേലുക്കാക്ക ഒപ്പ് കാ’ പ്രേക്ഷകരിലേക്ക്; നവംബറിൽ തീയേറ്ററിൽ എത്തുന്നു.
ജിജോ ഗോപി, അനഘ, ശ്രീലക്ഷ്മി അരവിന്താക്ഷൻ, നാദം മുരളി, ടോജോ ഉപ്പുതറ, തായാട്ട് രാജേന്ദ്രൻ, സുരേഷ് അരങ്ങ്, മുരളി, ദീപക് ധർമ്മടം, ബക്കാടി ബാബു, സജിത്ത് ഇന്ദ്രനീലം, രവി ചീരാറ്റ, ശിവദാസൻ മട്ടന്നൂർ, അജിത് പിണറായി, കൃഷ്ണ, ഗീത, ഐശ്വര്യ, സുൽഫിയ എന്നീ പുതുമുഖങ്ങളാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. മഴ മുകിൽ മാല ചാർത്തി എന്ന ഗാനം എഴുതിയിരിക്കുന്നത് നിതിൻ കെ ചെറിയാനാണ്. ഗാനത്തിന്റെ സംഗീതവും ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും എബിൻ പള്ളിച്ചൽ നിർവഹിച്ചിരിക്കുന്നു.
മനോരമ മ്യൂസിക് ആണ് ഗാനങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. ഗുഡ് ഫെല്ലാസ് ഇൻ ഫിലിംസാണ് ചിത്രം തിയേറ്ററിൽ എത്തിച്ചിരികുന്നത്.ഡി ഒ പി കൈകാര്യം ചെയ്തിരിക്കുന്നത് പ്രശാന്ത് മാധവ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ: പ്രമോദ് പയ്യോളി. അസോസിയേറ്റ് ഡയറക്ടർ: സോമൻ പണിക്കർ. അസിസ്റ്റന്റ് ഡയറക്ടേഴ്സ്: ടോണി തോമസ്, ധനേഷ് വയലാർ. ചീഫ് കോഡിനേറ്റർ: സതീന്ദ്രൻ പിണറായി. അസോസിയേറ്റ് ക്യാമറമാൻ: അജിത്ത് മൈത്രയൻ.എഡിറ്റർ: രതീഷ് രാജ്.
സൗണ്ട് ഡിസൈനർ: വൈശാഖ് ശോഭൻ. സൂപ്പർവൈസിംഗ് സൗണ്ട് എഡിറ്റർ: രംഗനാഥ് രവി. കോസ്റ്റും: വാസു വാണിയംകുളം, സുരേഷ് അരങ്ങ്. ചമയം: ധർമ്മൻ പാമ്പാടി, പ്രജി. ആർട്ട്: വിനീഷ് കൂത്തുപറമ്പ്. ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്: മധുബാലകൃഷ്ണൻ, റീജ, നിത്യ മാമൻ, രേണു ചന്ദ്ര, മിഥില തുടങ്ങിയവരാണ്. പ്രൊഡക്ഷൻ കൺട്രോളർ: അജയഘോഷ് പറവൂർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: റെജിമോൻ കുമരകം. ആക്ഷൻ: ബ്രൂസിലി രാജേഷ്. കൊറിയോ ഗ്രാഫി: അസ്നേഷ്. ഓർക്കസ്ട്രേഷൻ: കമറുദ്ദീൻ കീച്ചേരി. ഡിസൈൻസ്: മനു ഡാവിഞ്ചി. പി ആർ ഒ: എം കെ ഷെജിൻ.
Topic: thirayattam movie release
ALSO READ: വാവ സുരേഷ് അഭിനയ രംഗത്തേക്ക്; ‘കാളാമുണ്ടൻ’ എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു.