Breaking
Thu. Jul 31st, 2025

ഈ വർഷം ആദ്യ ദിനകളക്ഷനില്‍ മുന്നില്‍ നില്‍ക്കുന്ന ആറ് ചിത്രങ്ങള്‍; ലിയോ എത്രാമത്?

കൊവിഡിന് ശേഷം ബോളിവുഡ് സിനിമ വലിയ തകർച്ചയാണ് കണ്ടത്. വന്‍ പ്രതീക്ഷകളുമായി എത്തിയ നിരവധി ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ നിലം തൊടാതെ വീണു. ഷംഷേര, സാമ്രാട്ട് പൃഥ്വിരാജ്, ലാൽ സിംഗ് ഛദ്ദ, രക്ഷാ ബന്ധൻ, ധാക്കഡ്, സെല്‍ഫി, ആദിപുരുഷ് തുടങ്ങിയ നിരവധി ചിത്രങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. ദക്ഷിണേന്ത്യയിലേക്ക് വരുമ്പോള്‍ പ്രമേയം കൊണ്ട് നേരത്തെ തന്നെ മികവുറ്റ ചിത്രങ്ങള്‍ സൃഷ്ടിക്കുന്ന മേഖല കളക്ഷനിലും ഇക്കാലയളവില്‍ മുന്നേറി.

READ: ‘കാതൽ ദി കോർ’എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി

ബാഹുബലിയിലെ തുടക്കം, ബാഹുബലി -2, ആർആർആർ, കെജിഎഫ്, കെജിഎഫ് -2, ജയിലർ, വിക്രം, ലിയോ എന്നീ ചിത്രങ്ങള്‍ തരെ എത്തിനില്‍ക്കുന്നു. ഇതേ സമയം തന്നെ പത്താന്‍ എന്ന ഷാരൂഖ് ചിത്രത്തിലൂടെ ബോളിവുഡും പഴയ പ്രതാപത്തിലേക്ക് തിരിച്ച് വന്നു. പിന്നാലെ എത്തിയ ജവാനും 2000 കോടി ക്ലബ്ബില്‍ കയറിയതോടെ ഷാരൂഖ് ഖാന്‍ ബോളിവുഡില്‍ പുതിയ ചരിത്രം കുറിക്കുകയും ചെയ്തു. ദീപാവലി ചിത്രമായി എത്തിയ സല്‍മാന്‍ ഖാന്റെ ടൈഗർ -3 ക്കും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ സിനിമയില്‍ ഈ വർഷം ആദ്യ ദിനകളക്ഷനില്‍ മുന്നില്‍ നില്‍ക്കുന്ന ആറ് ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കുകയാണ് ഇവിടെ. പട്ടിക പരിശോധിക്കുമ്പോള്‍ ഈ വർഷത്തെ ഏറ്റവും വലിയ ഓപണിങ് ലഭിച്ചിരിക്കുന്നത് ഷാരൂഖ് ഖാനോ സല്‍മാന്‍ ഖാനോ രജനീ കാന്തിനോ അല്ലെന്നതാണ് ശ്രദ്ധേയം.വിജയ് നായകനായ ലോകേഷ് കനകരാജ് ചിത്രം ലിയോ ആണ് ആ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 141.70 കോടിയാണ് ചിത്രം ആദ്യദിനം ലോകമെമ്പാടും നിന്നുമായി തേടിയത്. ജവാനിലൂടെ ഷാരൂഖ് ഖാനാണ് രണ്ടാം സ്ഥാനത്തുള്ളത്. 129 കോടി രൂപയാണ് ഷാരൂഖ് ഖാന്‍ – ആറ്റ്ലീ ചിത്രത്തിന് ലഭിച്ചത്.

READ: ‘വളരെ ചുരുങ്ങിയ സമയമേ ഉണ്ടായിരുന്നുള്ളു എങ്കിലും അണ്ണൻ ഞെട്ടിച്ചു’; റോളക്സിനെ കുറിച്ച് ദില്ലി

വന്‍ പ്രതീക്ഷയുമായി എത്തി തകർന്നടിഞ്ഞ പ്രഭാസ് ചിത്രം 127.50 കോടിയുമായി പട്ടികയില്‍ മൂന്നാം സ്ഥാനത്തുണ്ട്.ഷാരൂഖ് ചിത്രം പഠാനാണ് നാലാമതുള്ളത്. 104.80 കോടിയാണ് ആദ്യദിവസം പഠാന്‍ നേടിയത്. രജനീകാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ് കുമാർ ഒരുക്കിയ ജയിലറിലൂടെ മറ്റൊരു തമിഴ് സിനിമയും പട്ടികയില്‍ ഇടം പിടിച്ചു. 96.60 കോടിയായിരുന്നു ജയിലറിന്‍റെ ഓപണിംഗ്. സല്‍മാന്‍ ഖാന്റെ ദീപാവലി റിലീസായ ടൈഗര്‍ 3 ആണ് ലിസ്റ്റില്‍ ആറാം സ്ഥാനത്ത്. 94 കോടിയാണ് ചിത്രം ലോകമെമ്പാട് നിന്നുമായി നേടിയിരിക്കുന്നത്.

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *