സോഷ്യല്‍ പൊളിറ്റിക്സ് ചര്‍ച്ച ചെയ്ത് ‘രണ്ടാം മുഖം’; ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങി

കൃഷ്ണജിത്ത് എസ് വിജയൻ സംവിധാനം ചെയ്യുന്ന രണ്ടാം മുഖം ചിത്രത്തിൻ്റെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. മില്ലേനിയം ഓഡിയോസ് യൂട്യൂബ് ചാനൽ വഴിയാണ് ടീസർ ലോഞ്ച് ചെയ്തത്. ചിത്രം ഏറെ സാമൂഹ്യപ്രസക്തിയുള്ള പ്രമേയമാണ് ചര്‍ച്ച ചെയ്യുന്നത് എന്ന് ടീസർ ചൂണ്ടികാട്ടുന്നു. മണികണ്ഠന്‍ ആചാരി, മറീന മൈക്കിൾ, അഞ്ജലി നായർ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. യു കമ്പനിയുടെയും കണ്ടാ ഫിലിംസിന്‍റെയും ബാനറില്‍ കെ ടി രാജീവും കെ ശ്രീവര്‍മ്മയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സോഷ്യല്‍ പൊളിറ്റിക്സ് വളരെ കൃത്യതയോടെ ആവിഷ്ക്കരിക്കുന്നുവെന്ന പുതുമ കൂടി ചിത്രത്തിനുണ്ട്.

Randaam Mukham official Teaser

രണ്ട് വ്യക്തിത്വങ്ങളുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം. സസ്പെന്‍സും ത്രില്ലും ചേർന്നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. കെ ശ്രീവര്‍മ്മയാണ് രണ്ടാം മുഖത്തിന് രചന നിര്‍വ്വഹിക്കുന്നത്. കൃഷ്ണജിത്ത് എസ് വിയജന്‍, ബിറ്റോ ഡേവിസ്, നന്ദന്‍ ഉണ്ണി, റിയാസ് എം ടി, വിനോദ് തോമസ്, കോട്ടയം സോമരാജ്, പരസ്പരം പ്രദീപ്, സൂഫി സുധീര്‍, കെ ടി രാജീവ്, അമൃത് രാജീവ്, ജിജ സുരേന്ദ്രന്‍, രേവതി ശാരി എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.

READ: ഈ വർഷം ആദ്യ ദിനകളക്ഷനില്‍ മുന്നില്‍ നില്‍ക്കുന്ന ആറ് ചിത്രങ്ങള്‍; ലിയോ എത്രാമത്?

ക്യാമറ അജയ് പി പോള്‍, ഹുസൈന്‍ അബ്ദുള്‍ ഷുക്കൂര്‍, എഡിറ്റിംഗ് ഹരി മോഹന്‍ദാസ്, സംഗീതം രാജേഷ് ബാബു കെ ശൂരനാട്, ഗാനരചന ബാപ്പു വാവാട്, നിഷാന്ത് കോടമന, ഡോ പി എന്‍ രാജേഷ് കുമാര്‍, മേക്കപ്പ് അനൂപ് സാബു, ആര്‍ട്ട് ശ്രീജിത്ത് ശ്രീധര്‍, കോസ്റ്റ്യൂം ഡിസൈനര്‍ ആദിത്യ നാണു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് പറവൂര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് സഹദ് നടേമ്മല്‍, സ്റ്റുഡിയോ കെ സ്റ്റുഡിയോസ് കൊച്ചി, സ്റ്റില്‍സ് വിഷ്ണു രഘു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *