Breaking
Sat. Oct 11th, 2025

സസ്പെൻസ് നിറച്ച് ‘ബേൺ’ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ പുറത്തിറങ്ങി…

രചന നാരായണൻകുട്ടി, ഗോവിന്ദ് കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങൾ ആക്കി, വിമൽ പ്രകാശ് രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയാണ് ‘ബേൺ’ കേവലം മൂന്നുദിവസംകൊണ്ട് ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രമാണ് ബേൺ. എസ് കെ ക്രിയേഷൻസിന്റെയും ഡ്രീം എഞ്ചിൻ പ്രൊഡക്ഷൻസിൻ്റെയും ബാനറിൽ ഗൗരു കൃഷ്ണയാണ് ചിത്രം നിർമ്മിച്ചിട്ടുള്ളത്. രമ്യ രഘുനാഥൻ, ലിജീഷ് മുണ്ടക്കൽ, ലംബോദരൻ എന്നിവർ സഹനിർമ്മാതാക്കളാണ്.

വിപിൻ ചന്ദ്രനാണ് ഛായാഗ്രഹണം നിർവഹിച്ചിട്ടുള്ളത്. സ്പെഷ്യൽ ഇഫക്ട് കൂടാതെയുള്ള ശബ്ദ മിശ്രണം 100% വും സിങ്ക് സൗണ്ട് സാങ്കേതികവിദ്യയിൽ പൂർത്തീകരിച്ച സിനിമ എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കൂടാതെ മലയാളത്തിൽ ആദ്യമായി സാധാരണ ജനങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ അനൗൺസ് ചെയ്യപ്പെടുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. പ്രൊഡക്ഷൻ കൺട്രോളർ കിച്ചു ഹൃദയ് മല്ല്യ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ യു മധു ബാബു. പ്രോജക്ട് ഡിസൈനർ എൻ സി സതീഷ് കുമാർ. ആർട്ട് ഡയറക്ടർ അസീം അഷ്റഫ്. മേക്കപ്പ് അനിൽ നേമം.

മ്യൂസിക് ആൻഡ് സൗണ്ട് ഡിസൈനർ അനിൽകുമാർ. ഗാനങ്ങൾ ഓ വി ഉഷ. കോസ്റ്റ്യും ഡിസൈനർ ബ്ലെസ്സി ആൻഡ് അളകനന്ദ. എഡിറ്റിംഗ് ആൻഡ് ഡി.ഐ.രഞ്ജിത്ത് രതീഷ്. ആക്ഷൻ കൊറിയോഗ്രഫി അഷ്റഫ് ഗുരുക്കൾ. ഫൈനൽ മിക് ജിയോ പയസ്. സീജി& വി എഫ് എക്സ് ജോബിൻ ടി രാജൻ. ടൈറ്റിൽ ഗ്രാഫിക്സ് ചിത്രഗുപ്തൻ. അസോസിയറ്റ് ഡയറക്ടേഴ്സ് അരുൺരാജ്, ഷിബു കൊഞ്ചിറ. വി എഫ് എക്സ് മയിൽ ടൈറ്റിൽ സ്റ്റുഡിയോസ്. ഡിസൈൻ ഒക്ടോപ്പസ് മീഡിയ. പി ആർ ഒ- എം കെ ഷെജിൻ

READ: ബിജു സോപാനവും ശിവാനിയും പ്രധാന കഥാപാത്രങ്ങളാവുന്ന ‘റാണി’; ആദ്യ ഗാനം റിലീസായി

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *