Breaking
Tue. Mar 3rd, 2026

‘ലൈഫ് ഓഫ് ജോ’ എന്ന ചിത്രത്തിന്റെ പൂജ നടന്നു.

നടൻ അലൻസിയർ ചടങ്ങിൽ ഭദ്രദീപം തെളിയിച്ചു.

ജെ പി ആർ ഫിലിംസിന്റെ ബാനറിൽ ജോബി ജോസഫ് നിർമ്മിച്ച് എപി ശ്യാം ലെനിൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലൈഫ് ഓഫ് ജോ’.

ചിത്രത്തിൻ്റെ പൂജ ചെറായി കുഴുപ്പിള്ളി ഇന്ദ്രിയ സാൻഡ്‌സ് റിസോർട്ടിൽ വച്ച് നടന്നു.നടൻ അലൻസിയർ ചടങ്ങിൽ ഭദ്രദീപം തെളിയിച്ചു. മുൻമന്ത്രി ശ്രീ ശർമ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. പെട്ടിലാമ്പട്ര, ബാച്ചിലേഴ്സ് എന്നീ ചിത്രങ്ങൾക്കു ശേഷം എ പി ശ്യാം ലെനിൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലൈഫ് ഓഫ് ജോ’.

ഡി ഓ പി മധു മടശ്ശേരി നിർവഹിക്കുന്നു. കഥയും തിരക്കഥയും കണ്ണൻ കരുമാല്ലൂർ, സന്തോഷ് കരുമാല്ലൂർ എന്നിവരുടേതാണ്. തിരക്കഥ ദിലീപ് കരുമാല്ലൂർ. എഡിറ്റിംഗ് അഖിൽ ഏലിയാസ്. സംഗീതം വിമൽ റോയ്. കോസ്ടുംസ് സുനിൽ റഹ്മാൻ.

ആർട്ട് സ്വാമി.മേക്കപ്പ് മനോജ് ജെ മനു. പ്രൊഡക്ഷൻ കൺട്രോളർ റിച്ചാർഡ്. ഡിസൈൻ ഷിബിൻ സി ബാബു. പിആർഒ എംകെ ഷെജിൻ.

READ: കൊച്ചിയിലും റെക്കോർഡ് കളക്ഷൻ നേടി വിജയ് ചിത്രം ലിയോ; റിപ്പോർട്ടുകൾ പുറത്ത്…

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *