Breaking
Tue. Aug 12th, 2025

കങ്കുവയില്‍ പ്രതീക്ഷ നിറച്ച് നടിപ്പിൻ നായകൻ, വമ്പൻ തുകക്ക് സ്വന്തമാക്കാൻ ഓ ടി ടി വമ്പൻമാർ

നടിപ്പിൻ നായകൻ സൂര്യയുടെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കങ്കുവ. വമ്പൻമാരായ ആമസോണ്‍ പ്രൈം വീഡിയോയാണ് ഒടിടി റൈറ്റ്സ്‍ റെക്കോര്‍ഡ് തുകയ്‍ക്ക് നേടിയത് എന്നതാണ് സൂര്യ നായകനാകുന്ന കങ്കുവയുടെ നിര്‍ണായകമായ പുതിയ ഒരു അപ്‍ഡേറ്റ്. തിയറ്റര്‍ വിജയം കണക്കിലെടുത്താകും കങ്കുവയുടെ ഒടിടി പ്രദര്‍ശനം എപ്പോഴായിരിക്കും എന്നതില്‍ വ്യക്തതയുണ്ടാക്കുക.

READ: “ദളപതി കേരളത്തിൽ”, ആവേശ കടലായി തലസ്ഥാനം.

ഒരു നടനെന്ന നിലയില്‍ കങ്കുവ സിനിമ വലിയ അനുഗ്രഹമാണ് എന്നാണ് സൂര്യ വ്യക്തമാക്കിയത്. പ്രതീക്ഷയേറെയുള്ള കങ്കുവയുടെ ചിത്രീകരണം ഓരോ ദിവസവും കൂടുതല്‍ മെച്ചപ്പെട്ടതായിരുന്നു. അറിയാത്ത ഒരു പ്രദേശത്ത് നടക്കുന്ന കഥയായതിനാല്‍ കങ്കുവ പ്രധാനപ്പെട്ടതാണ്. തങ്ങള്‍ കങ്കുവ ഏതാണ്ട് 150 ദവസത്തില്‍ അധികമെടുത്താണ് ചിത്രീകരിച്ചതെന്നും പ്രേക്ഷകര്‍ ഇഷ്‍ടപ്പെടും എന്നാണ് വിശ്വസിക്കുന്നത് എന്നും സൂര്യ വ്യക്തമാക്കി.സംവിധാനം നിര്‍വഹിക്കുന്നത് സിരുത്തൈ ശിവയാണെന്നതും സിനിമയില്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്ന ഒന്നാണ്. തിരക്കഥ എഴുതുന്നതും സിരുത്തൈ ശിവയാണ്. വെട്രി പളനിസ്വാമിയാണ് സൂര്യ നായകനാകുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സംഗീതം ദേവി ശ്രീ പ്രസാദാണ്.സൂര്യ കങ്കുവ എന്ന ടൈറ്റില്‍ കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ വേഷമിടുന്നത്. .

READ: സിനിമക്ക് ടിക്കറ്റെടുത്തു, 10 മിനിറ്റ് പുറത്ത് നിർത്തി; തിയേറ്ററുടമക്കെതിരെ ഉപഭോക്തൃ കമ്മീഷന്റെ വിധി…

കെ ഇ ജ്ഞാനവേല്‍ രാജയ്‍ക്കൊപ്പം ചിത്രത്തിന്റെ നിര്‍മാണത്തില്‍ വി വംശി കൃഷ്‍ണ റെഡ്ഡി, പ്രമോദ് ഉപലപതി എന്നിവരും പങ്കാളിയാകുമ്പോള്‍ ബജറ്റ് 300 കോടിക്ക് മുകളിലാണെന്നാണ് റിപ്പോര്‍ട്ട്. കങ്കുവ ഒരു ത്രി ഡി ചിത്രമായിട്ടായിരിക്കും പ്രദര്‍ശനത്തിനെത്തുക. സൂര്യ വിവിധ കാലങ്ങളിലുള്ള കഥാപാത്രമായിട്ടും ചിത്രത്തില്‍ എത്തുമ്പോള്‍ പ്രധാനപ്പെട്ട ഒരു ഗാന രംഗത്ത് നൂറിലധികം ഡാൻസര്‍മാര്‍ ഉണ്ടാകും എന്നും റിപ്പോര്‍ട്ടുണ്ട്.

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *