Breaking
Fri. Aug 1st, 2025

അക്ഷയ് കുമാര്‍ വീണ്ടും തെന്നിന്ത്യന്‍ സിനിമയിലേക്ക്; മോഹന്‍ലാല്‍ പ്രധാന വേഷത്തിലുള്ള ചിത്രം…..

മുകേഷ് കുമാർ സിങ് സംവിധാനം ചെയ്യുന്ന വിഷ്ണു മഞ്ചു നായകനായ കണ്ണപ്പയുടെ കാസ്റ്റിംഗ് ലിസ്റ്റ് വീണ്ടും വാര്‍ത്തയാകുന്നു. ശിവ ഭക്തനായ വീരന്‍റെ പുരാണ കഥ അടിസ്ഥാനമാക്കിയുള്ള ഫാൻ്റസി ആക്ഷന്‍ ചിത്രത്തില്‍ ഏറ്റവും പുതിയതായി വന്ന പേര് നടന്‍ അക്ഷയ് കുമാറിന്‍റെയാണ്. ടോളിവുഡിൽ ബോളിവുഡ് ആക്ഷന്‍ ഖിലാഡിയുടെ അരങ്ങേറ്റ ചിത്രമായിരിക്കും കണ്ണപ്പ എന്നാണ് റിപ്പോര്‍ട്ട്.ഇൻഡസ്‌ട്രി ട്രാക്കർ രമേഷ് ബാലയുടെ പുതിയ എക്സ് പോസ്റ്റ് പ്രകാരം കണ്ണപ്പയില്‍ അക്ഷയ് എത്തും. ഇതിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും എന്നും വിവരമുണ്ട്. അതേ സമയം ഇതിനകം തന്നെ ചിത്രത്തില്‍ മോഹന്‍ലാല്‍, പ്രഭാസ്, തമിഴ്താരം ശരത് കുമാര്‍, പ്രഭുദേവ എന്നിവര്‍ ഉണ്ടാകും എന്ന് ഉറപ്പായിട്ടുണ്ട്. 1993-ൽ അശാന്ത് എന്ന ദ്വിഭാഷാ സിനിമയിൽ അക്ഷയ് ഒരിക്കൽ അഭിനയിച്ചിരുന്നു. അത് കന്നടയിൽ വിഷ്ണു വിജയ എന്ന പേരിൽ പുറത്തിറങ്ങി.ഇതാണ് അക്ഷയിയുടെ ആദ്യത്തെ തെന്നിന്ത്യൻ സിനിമയാണ്. വർഷങ്ങൾക്ക് ശേഷം ശങ്കറിൻ്റെ 2018 ലെ രജനികാന്ത് നായകനായ 2.0 എന്ന ചിത്രത്തില്‍ പ്രധാന വില്ലനായി ഇദ്ദേഹം എത്തി. അക്ഷയ് കുമാറിന്‍റെ മൂന്നാമത്തെ ദക്ഷിണേന്ത്യൻ പ്രൊജക്ടായിരിക്കും കണ്ണപ്പ . എവിഎ എൻ്റർടൈൻമെൻ്റിൻ്റെയും 24 ഫ്രെയിംസ് ഫാക്ടറിയുടെയും കീഴിൽ മോഹൻ നിർമ്മിക്കുന്ന കണ്ണപ്പ വിഷ്ണു മഞ്ചുവിന്‍റെ സ്വപ്ന സിനിമയാണ്. പരുചൂരി ഗോപാല കൃഷ്ണ, ഈശ്വർ റെഡ്ഡി, ജി നാഗേശ്വര റെഡ്ഡി, തോട്ട പ്രസാദ് എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ സ്ക്രിപ്റ്റ്. തെലുങ്കിൽ ചിത്രീകരിച്ച ചിത്രം മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലേക്കും ഹിന്ദിയിലേക്കും മൊഴിമാറ്റം ചെയ്യും.ആദ്യം കാജൽ അഗർവാളും പിന്നീട് നൂപുർ സനോണും നായികമാരായി കണ്ണപ്പയില്‍‌ എത്തിയെങ്കിലും പല കാരണങ്ങളാൽ അവർ ഒഴിവാക്കുകയും പ്രീതി മുഖുന്ദനെ നായികയാക്കുകയുമാണ് ഉണ്ടായത്. ന്യൂസിലൻഡിലും ഹൈദരാബാദിലുമാണ് സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നു എന്നാണ് വിവരം.

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *