Breaking
Sun. Aug 31st, 2025

ജയ് ഗണേഷിൽ തകര്‍ത്താടി ഉണ്ണി മുകുന്ദൻ, വീണ്ടും മലയാളത്തിൽ ഒരു സൂപ്പര്‍ഹീറോ

വമ്പൻ പ്രതികരണവുമായി ഉണ്ണി മുകുന്ദൻ ചിത്രം ജയ് ഗണേഷ്. ജയ് ഗണേഷ് സൂപ്പര്‍ ഹിറോ ചിത്രമാണ് എന്നാണ് പ്രേക്ഷകര്‍ മിക്കവരും അഭിപ്രായപ്പെടുന്നത്. കുട്ടികളെ കാണിക്കേണ്ടതാണ് ജയ് ഗണേഷെന്നും ചിത്രം കണ്ടവര്‍ അഭിപ്രായപ്പെടുന്നു. പ്രചോദനം നല്‍കുന്ന ഒരു കഥയാണ് ചിത്രത്തിന്റേത് എന്നാണ് അഭിപ്രായങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.ത്രില്ലര്‍ സ്വഭാവം നിലനിര്‍ത്തുന്ന ഒരു ചിത്രവുമാണ് ജയ് ഗണേഷ്. ഒരു സാമൂഹ്യ സന്ദേശവുമുണ്ട്. മലയാളത്തിന് ഒരു സൂപ്പര്‍ ഹീറോയാണ്. കുട്ടികള്‍ക്ക് ശരിക്കും ഇഷ്‍ടപ്പെടുന്ന ഒരു ചിത്രമാണ് ജയ് ഗണേഷ്, ചിത്രം നിര്‍ബന്ധമായും കണ്ടിരിക്കേണ്ടതാണ്. ഇതുവരെ കണ്ടിട്ടില്ലാത്ത ഉണ്ണി മുകുന്ദനാണ് ചിത്രത്തില്‍ ഉള്ളത്. അശോകനും ജോമോളുമടക്കമുള്ളവര്‍ മികച്ച പ്രകടനമാണ് ചിത്രത്തില്‍ നടത്തിയിരിക്കുന്നത് എന്നും ജയ് ഗണേഷ് സിനിമ കണ്ടവര്‍ അഭിപ്രായപ്പെടുന്നു.സംവിധാനം രഞ്‍ജിത് ശങ്കറാണ്. മഹിമാ നമ്പ്യാര്‍ ഉണ്ണി മുകുന്ദൻ ചിത്രത്തില്‍ നായികയായി എത്തിയിരിക്കുന്നു. ഛായാഗ്രാഹണം ചന്ദ്രു ശെല്‍വരാജ് നിര്‍വഹിക്കുന്നു. തിരക്കഥ എഴുതിയിരിക്കുന്നതും രഞ്‍ജിത് ശങ്കറാണ്.ജോമോളും ഒരു പ്രധാന കഥാപാത്രമാകുന്ന ചിത്രമായ ജയ് ഗണേഷ് ഉണ്ണി മുകുന്ദനും സംവിധായകൻ രഞ്ജിത് ശങ്കറും ഉണ്ണി മുകുന്ദൻ ഫിലിംസ്, ഡ്രീംസ് എൻ ബിയോണ്ട് എന്നീ ബാനറുകളില്‍ നിര്‍മിക്കുന്നു. നടൻ അശോകനും നിര്‍ണായകമായ ഒരു കഥാപാത്രമായപ്പോള്‍ നന്ദു, ശ്രീകാന്ത് കെ വിജയനും ചിത്രത്തില്‍ ബെൻസില്‍ മാത്യുസും വേഷമിട്ടിരിക്കുന്നു. ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷിന്റെ സംഗീതം ശങ്കര്‍ ശര്‍മ നിര്‍വഹിക്കുമ്പോള്‍ ബി കെ ഹരിനാരായണനും മനു മഞ്‍ജിത്തും വാണി മോഹനും വരികള്‍ എഴുതിയിരിക്കുന്നു. മികച്ച ഹിറ്റിലേക്ക് ഉണ്ണി മുകുന്ദൻ ചിത്രം ജയ് ഗണേഷും കുതിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *