Breaking
Fri. Aug 15th, 2025

സംവിധായകന്‍ അനുറാം നിർമ്മാണ രംഗത്തേക്ക്; പുതിയ ചിത്രം ‘മറുവശം’ പോസ്റ്റർ പുറത്ത്

സംവിധായകനും തിരക്കഥാകൃത്തും നടനുമായ അനുറാം ഒരുക്കുന്ന പുതിയ ചിത്രമായ മറുവശത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. റാംസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ സംവിധായകന്‍ അനുറാം ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ്’ മറുവശം.’ കല്യാണിസം, ദം,ആഴം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അനുറാം സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മറുവശം.ഏറെ നാളത്തെ ആഗ്രഹവും പ്രതീക്ഷയുമായിരുന്നു ഒരു ചിത്രം നിര്‍മ്മിക്കാനുള്ള തീരുമാനം.

മറുവശത്തിലൂടെ അത് സഫലമാകുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് സംവിധായകന്‍ അനുറാം പറഞ്ഞു. പ്രമേയത്തിലെ പുതുമയും അവതരണത്തിലെ വ്യത്യസ്തതയും കൊണ്ട് മറുവശം ശ്രദ്ധേയമായ ഒരു ചിത്രമായിരിക്കുമെന്നും സംവിധായകന്‍ വ്യക്തമാക്കി.ജയശങ്കർ, ഷഹീൻ സിദ്ധിഖ്,പ്രശാന്ത് അലക്സാണ്ടർ, കൈലാഷ്, ശ്രീജിത്ത്‌ രവി, അഥിതി മോഹൻ , അഖിൽ പ്രഭാകരൻ, സ്മിനു സിജോ, നദി ബക്കർ, റ്റ്വിങ്കിൾ ജോബി,ബോബൻ ആലുമ്മൂടൻ, ക്രിസ്സ് വേണുഗോപാൽ. ഹിസ്സാൻ, സജിപതി, ദനിൽ കൃഷ്ണ, സഞ്ജു സലിം പ്രിൻസ് റോയ് തുടങ്ങിയവരാണ് താരങ്ങൾ.

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *