Breaking
Fri. Aug 22nd, 2025

മമ്മുട്ടി, ഷാരൂഖ് ഖാൻ, മഹേഷ് ബാബു എന്നിവർ വിജയ് ചിത്രത്തിലോ? നെൽസൺ പറയുന്നു…

‘ദളപതി വിജയ് നായകനാകുന്ന ബ്രഹ്‌മാണ്ഡ ചിത്രം, അതിൽ അദ്ദേഹത്തിന്റെ സുഹൃത്തുക്കളായി മൂന്ന് സൂപ്പർതാരങ്ങളെ കൊണ്ടുവരണമെങ്കിൽ ആരെയൊക്കെയാണ് മനസ്സിൽ കാണുന്നത്?’- ഒരു തമിഴ് അവാർഡ് നിശയിൽ സംവിധായകൻ നെൽസൺ ദിലീപ്കുമാറിനോട് അവതാരകൻ ചോദിച്ച ചോദ്യമാണിത്. ഇതിനു നെൽസൺ നൽകിയ മറുപടി ആരാധകരുടെ കയ്യടി നേടി. ‘മഹേഷ് ബാബു, മമ്മൂട്ടി, ഷാറുഖ് ഖാൻ എന്നിവരെയാകും ദളപതി ചിത്രത്തിൽ അതിഥികളായി കൊണ്ടുവരിക’ എന്നായിരുന്നു നെൽസന്റെ മറുപടി. വിജയ് രാഷ്ട്രീയത്തിലേക്കു സജീവമായി കടക്കുന്നതിനു മുൻപ് അവസാനമായി ചെയ്യുന്ന ചിത്രമാണ് ദളപതി 69. ഈ ചിത്രം ആരു സംവിധാനം ചെയ്യും എന്ന ചർച്ച കോളിവുഡിൽ സജീവമാണ്. വെട്രിമാരൻ, ലോകേഷ് കനകരാജ്, നെൽസൺ എന്നിവരുടെ പേരുകളാണ് ഉയർന്നു കേൾക്കുന്നത്. അതുമായി ബന്ധപ്പെട്ടായിരുന്നു അവതാരകൻ ഇങ്ങനെയൊരു ചോദ്യം ഉന്നയിച്ചതും.”ആ സിനിമ സംവിധാനം ചെയ്യുന്നത് ആരായാലും അവർക്ക് എന്റെ അഭിനന്ദനങ്ങൾ. വിജയ് സാറിനൊപ്പം ജോലി ചെയ്യുക എന്നത് വലിയൊരു അനുഭവമാണ്. ഇനിയും അത്തരമൊരു അവസരം എന്നെത്തേടി വന്നാൽ അതൊരു ഭാഗ്യമാണ്. പക്ഷേ ദളപതി 69 ഞാനല്ല സംവിധാനം ചെയ്യുന്നത്,” നെൽസൺ വ്യക്തമാക്കി.

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *