Breaking
Tue. Oct 14th, 2025

ട്രെയിനിൽ യാത്ര ചെയ്ത് നടൻ ടിനി ടോം; ‘മത്ത്’ സിനിമയുടെ അണിയറ പ്രവർത്തകരോടൊപ്പം….

നടൻ ടിനി ടോം ‘മത്ത്’ എന്ന സിനിമയുടെ അണിയറ പ്രവർത്തകരോടൊപ്പം ട്രെയിനിൽ യാത്രചെയ്തു ചിത്രത്തിൻ്റെ പ്രമോഷനിൽ പങ്കാളിയായി.ചിത്രം ജൂൺ 21ന് തീയറ്ററു കളിലെത്തുന്നു. എറണാകുളത്തു നിന്നും യാത്ര തുടങ്ങി കണ്ണൂരിൽ അവസാനിപ്പിച്ചു. പിറ്റേദിവസം തിരുവനന്തപുരത്തേക്കുള്ള ട്രെയിനിലും യാത്ര തിരിച്ചു.

ട്രെയിനിലെ ഓരോ കമ്പാർട്ട്മെന്റിലും കയറിയിറങ്ങി ടിനിടോം സിനിമ വിളംബരം ചെയ്തു. മത്ത് എന്ന സിനിമയിയുടെ ബ്രോഷർ വിതരണം ചെയ്തു. യാത്രക്കാരോടൊപ്പം രസകരമായ മുഹൂർത്തങ്ങൾ അദ്ദേഹം പങ്കുവെച്ചു. തന്റെ ചിത്രം തിയേറ്ററിൽ വന്ന് കാണണമെന്ന് അഭ്യർത്ഥിച്ചു.

രഞ്ജിത്ത് ലാൽ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നു. കണ്ണൂർ സിനിമാ ഫാക്ടറിയുടെ ബാനറിൽ കെ പി.അബ്ദുൽ ജലീലാണ് ചിത്രം നിർമ്മിക്കുന്നത്.പി ആർ ഒ. എം കെ ഷെജിൻ.

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *