Breaking
Wed. Aug 13th, 2025

പ്രശസ്ത തെന്നിന്ത്യന്‍ നടന്‍ ശരത് കുമാറിനെ നായക കഥാപാത്രമാക്കി മേജർ രവി സംവിധാനം ചെയ്യുന്ന “ഓപ്പറേഷന്‍ റാഹത് ” എന്ന ചിത്രത്തിൻ്റെ ടീസർ പൂജാ സ്വിച്ചോൺ കർമ്മം, പാലാരിവട്ടം റോയൽ വിഷൻ സ്റ്റുഡിയോയിൽ വെച്ച് നിർവ്വഹിച്ചു.

സംവിധായകൻ മേജർ രവി സ്വിച്ചോൺ കർമ്മം നിർവഹിച്ചപ്പോൾ നിർമ്മാതാവ് അനൂപ് മോഹൻ ക്ലാപ്പടിച്ചു. ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷം മേജർ രവി ഒരുക്കുന്ന “ഓപ്പറേഷന്‍ റാഹത് “എന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ, നാളുകൾക്ക് മുമ്പ് റിലീസായത് ഏറേ ശ്രദ്ധേയമായിരുന്നു. പ്രസിഡന്‍ഷ്യല്‍ മൂവീസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ആഷ്ലിന്‍ മേരി ജോയ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം അർജുൻ രവി നിർവ്വഹിക്കുന്നു.

READ: ദളപതിയുടെ ഗോട്ടും (GOAT) കേരളത്തിൽ എത്തിക്കുന്നത് ഗോകുലം മൂവീസ് തന്നെ

കഥ തിരക്കഥകൃഷ്ണകുമാര്‍ കെ എഴുതുന്നു.2015-ൽ സൗദി അറേബ്യയും സഖ്യകക്ഷികളും നടത്തിയ സൈനിക ഇടപെടലിനെത്തുടർന്ന് യെമനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെയും വിദേശികളെയും ഒഴിപ്പിക്കാനുള്ള ഇന്ത്യൻ സായുധ സേനയുടെ പ്രവർത്തനമായിരുന്നു ഓപ്പറേഷൻ റാഹത്. ഈ ഓപ്പറേഷനെ അടിസ്ഥാനമാക്കിയാണ് മേജർ രവി ഈ ചിത്രം ഒരുക്കുന്നത്.

ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുക..

READ: ഓർമ്മചിത്രം എന്ന ചിത്രത്തിൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ നാളെ; പ്രമുഖ താരങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ….

എഡിറ്റർ-ഡോണ്‍ മാക്സ്, സംഗീതം-രഞ്ജിന്‍ രാജ്, ചീഫ് എക്സിക്യൂട്ടീവ്- ബെന്നി തോമസ്‌, വസ്ത്രാലങ്കാരം-വി സായ് ബാബു, കലാസംവിധാനം- ഗോകുല്‍ ദാസ്‌, മേക്കപ്പ്-റോണക്സ്‌ സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളർ-പ്രവീണ്‍ ബി മേനോന്‍,അസോസിയേറ്റ് ഡയറക്ടർ-പരീക്ഷിത്ത് ആർ എസ്, ഫിനാന്‍സ് കണ്‍ട്രോളർ-അഗ്രാഹ് പി, കാസ്റ്റിംഗ് ഡയറക്ടർ- രതീഷ്‌ കടകം, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- അനൂപ്‌ സുന്ദരന്‍, പബ്ലിസിറ്റി ഡിസൈൻ- സുഭാഷ് മൂണ്‍മാമ,പി ആർ ഒ- എ എസ് ദിനേശ്.

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *