മമ്മൂട്ടി, അഖിൽ അക്കിനേനി എന്നിവർ പ്രധാനകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ഏജന്റ്. 2023 ഏപ്രിൽ 28 ന് തിയറ്ററുകളിലെത്തിയ ചിത്രം പ്രതീക്ഷിച്ചത് പോലെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടില്ല.ഇപ്പോഴിതാ ചിത്രം ഒ.ടി.ടി സ്ട്രീമിങ്ങിനൊരുങ്ങുകയാണ്. മുമ്പും ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചിരുന്നു.
Read: ‘സാത്താൻ’ മേക്ക് ഓവറിൽ ഞെട്ടിച്ച് റിയാസ് പത്താൻ; യാഥർച്ഛികമായി സംഭവിച്ചത് എന്ന് സംവിധായകൻ…
എന്നാൽ പല കാരണങ്ങളാൽ ചിത്രത്തിന്റെ സ്ട്രീമിങ് മാറ്റിവെച്ചു.സോണി ലിവിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ജൂലൈ പകുതിയോടെ എത്തുമെന്നാണ് റിപ്പോർട്ട്. എന്നാൽ തീയതി പുറത്തുവിട്ടിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് വിവരം. അതേസമയം ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ടെലിവിഷൻ പ്രീമിയറിന് തയാറെടുക്കുന്നതായും റിപ്പോർട്ടുകളുണ്ട്.പാൻ ഇന്ത്യൻ ചിത്രമായി എത്തിയ ഏജന്റിന്റെ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് സുരേന്ദർ റെഡ്ഡിയാണ്.റോ ചീഫ് കേണൽ മേജർ മഹാദേവനെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചത്.അദ്ദേഹത്തിന്റെ ഗ്രൂപ്പിലെ പട്ടാളക്കാരനായിട്ടാണ് അഖിൽ അക്കിനേനിയുടെ കഥാപാത്രം എത്തിയത്.തെലുങ്കിലും തമിഴിലും ചിത്രം ഡബ്ബ് ചെയ്തത് മമ്മൂട്ടിയായിരുന്നു. ആക്ഷന് ഏറെ പ്രധാന്യം നൽകിക്കൊണ്ടാണ് ചിത്രം ഒരുക്കിയത്.
Read: ഏരീസ് ഗ്രൂപ്പിന്റെ ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘കർണിക’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് കഴിഞ്ഞു.
ടർബോയാണ് മമ്മൂട്ടിയുടെതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സോണി ലിവിലൂടെ ചിത്രം ഒ.ടി.ടി സ്ട്രീമിങ്ങിനൊരുങ്ങുകയാണ്. ആഗസ്റ്റിലാണ് ചിത്രം പ്രദർശനം ആരംഭിക്കുന്നത്. മിഥുൻ മാനുവേൽ തോമസിന്റെ തിരക്കഥയിൽ വൈശാഖ് ആണ് ചിത്രം സംവിധാനം ചെയ്തത്. മമ്മൂട്ടി കമ്പനി നിർമിച്ച ചിത്രം ആഗോള ബോക്സോഫീസിൽ ഏകദേശം 70 കോടിയോളം നേടിയിരുന്നു.