Breaking
Wed. Feb 18th, 2026

ടർബോ ഓഗസ്റ്റ് 9 മുതൽ ഒടിടിയിൽ…

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത് സൂപ്പർഹിറ്റ് ചിത്രമാണ് ‘ടർബോ’. ബോക്സ് ഓഫീസിൽ നിന്നും 70 കോടി രൂപയോളമാണ് ഇതുവരെ ചിത്രം കളക്റ്റ് ചെയ്തത്. ഇപ്പോഴിതാ, ടർബോ ഒടിടിയിലെത്തുകയാണ്.

READ: ‘ഇന്ത്യന്‍ 3’: പ്രായം കുറച്ച് വീരശേഖരനായി കമല്‍ ഹാസന്‍

മമ്മൂട്ടി, ദിലീഷ് പോത്തൻ, അഞ്ജന ജയപ്രകാശ്, സുനിൽ, ശബരീഷ് വർമ്മ, ബിന്ദു പണിക്കർ, ആമിന നിജം, നിരഞ്ജന അനൂപ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിൽ പ്രതിനായക വേഷത്തിലെത്തിയത് കന്നഡ താരം രാജ് ബി ഷെട്ടിയാണ്. ഗരുഡ ഗമന ഋഷഭ വാഹന, ടോബി എന്നീ ചിത്രത്തിലൂടെ ശ്രദ്ധേയനാണ് രാജ് ബി ഷെട്ടി.

READ: നിഗൂഢതകൾ ഒളിപ്പിച്ചുവച്ച സാത്താനിലെ ക്യാരക്ടർ ടോണി ജേക്കബ് ; ക്യാരക്ടർ പോസ്റ്റർ റിലീസായി..

വിഷ്ണു ശർമ ഛായാഗ്രഹണവും ക്രിസ്റ്റോ സേവ്യർ സംഗീത സംവിധാനവും നിർവ്വഹിച്ച ചിത്രത്തിന്റെ നിർമ്മാതാക്കൾ മമ്മൂട്ടി കമ്പനിയാണ്യ റോഷാക്, നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍ എന്നിവയ്ക്കു ശേഷം മമ്മൂട്ടി കമ്പനി നിർമ്മിച്ച ചിത്രമാണ് ടർബോ. ടർബോയുടെ ഒടിടി സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത് സോണി ലിവ് (SonyLIV)ആണ്. ഓഗസ്റ്റ് 9 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *