സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട്മാന് ദാരുണാന്ത്യം. മിസ് മിത്രൻ സംവിധാനം ചെയ്ത് കാർത്തി നായകനാകുന്ന സർദാർ 2 സിനിമയിലെ സ്റ്റണ്ട്മാൻ ഏഴുമലയാണ് അപകടത്തിൽപ്പെട്ട് മരിച്ചത്. നിർണായകമായ ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ 20 അടി ഉയരത്തിൽ നിന്ന് എഴുമല വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. തലയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് തലച്ചോറിൽ രക്തം കട്ടപിടിക്കുകയായിന്നു. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ജൂലൈ 15 നാണ് ആക്ഷൻ രംഗങ്ങളുടെ ചിത്രീകരണം ആരംഭിച്ചത്. എഴുമലയുടെ വിയോഗത്തിൽ ചിത്രീകരണം നിർത്തിവച്ചു. ചെന്നൈ പൊലീസ് സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. ഏഴുമലൈയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ഒട്ടേറെ താരങ്ങൾ രംഗത്തെത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *