Breaking
Thu. Jul 31st, 2025

ഓഗസ്റ്റിൽ ‘ഓർമ്മചിത്രം’; റിലീസ് തിയതി പുറത്തുവിട്ട് അണിയറപ്രവർത്തകർ..

ഇന്ത്യൻ ബ്രദേഴ്‌സ് ഫിലിംസിന്‍റെ ബാനറില്‍ ‘ഒരു വഴിപോക്കൻ’ സംവിധാനം ചെയ്യുന്ന “ഓർമ്മചിത്രം” എന്ന ചിത്രത്തിന്റെ റിലീസ് തിയതി പുറത്ത്. ആഗസ്ത് 9നൂ ചിത്രം പ്രദർശനത്തിനെത്തും.

കഴിഞ്ഞിടെയാണ് ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്തിറങ്ങിത്. സ്നേഹം, വിരഹം, കുടുംബം എന്നീ നിലകളിലൂടെ കടന്നു പോകുന്ന ട്രെയ്‌ലറിൽ, ശക്തമായ രാഷ്ട്രീയവും പറഞ്ഞുവെക്കുന്നു. ഹരികൃഷ്ണൻ, മാനസ രാധാകൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തില്‍ പി. പി. കുഞ്ഞികൃഷ്ണൻ, ശിവജി ഗുരുവായൂർ, നാസർ ലത്തീഫ്, സിദ്ധാർത്ഥ്, ശിവദാസ് മട്ടന്നൂർ, പ്രശാന്ത് പുന്നപ്ര, അശ്വന്ത് ലാൽ, അമൽ രവീന്ദ്രൻ, മീര നായർ, കവിത തുടങ്ങിയ പ്രമുഖ താരങ്ങൾ അഭിനയിക്കുന്നു. അടുത്തിടെ റിലീസ് ചെയ്യ്ത ചിത്രത്തിൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ ജനശ്രദ്ധ നേടിയിരുന്നു. മലയാള സിനിമ ചരിത്രത്തിൽ ആദ്യമായി സംവിധായകന്റെ പേര് രേഖപ്പെടുത്താത്ത സിനിമാ എന്ന സവിശേഷതയും ഓർമ്മചിത്രത്തിനുണ്ട്. ഫ്രാന്‍സിസ് ജോസഫ്‌ നിർമ്മിക്കുന്ന ചിത്രത്തിൽ ഛായാഗ്രഹണം ശെൽവരാജ് ആറുമുഖൻ നിർവ്വഹിക്കുന്നു. ഗാനരചന: വയലാർ ശരത്ചന്ദ്ര വർമ്മ, അലക്സ്‌ പോള്‍, സന്തോഷ്‌ വർമ്മ, സുജേഷ് കണ്ണൂർ. സംഗീത സംവിധാനം അലക്സ് പോൾ. കൊറിയൊഗ്രാഫി വിഷ്ണു.

READ: നിഗൂഢതകൾ ഒളിപ്പിച്ചുവച്ച സാത്താനിലെ ക്യാരക്ടർ ടോണി ജേക്കബ് ; ക്യാരക്ടർ പോസ്റ്റർ റിലീസായി..

എഡിറ്റർ-ബിനു നെപ്പോളിയൻ. പ്രൊഡക്ഷൻ കൺട്രോളർ-പ്രമോദ് ദേവനന്ദ. പ്രൊജക്റ്റ് മാനേജർ-മണിദാസ് കോരപ്പുഴ. ആർട്ട്-ശരീഫ് സി കെ ഡി എൻ. മേക്കപ്പ്-പ്രബീഷ് കാലിക്കറ്റ്. വസ്ത്രാലങ്കാരം-ശാന്തി പ്രിയ. സ്റ്റിൽസ്-ഷനോജ് പാറപ്പുറത്ത്. ചീഫ് അസോസിയേറ്റ് ഡയറക്ടർ-ജെയ്സ് ഏബ്രഹാം. അസോസിയേറ്റ് ഡയറക്ടർ-അമൽ അശോകൻ,ദീപക് ഡെസ്. അസിസ്റ്റന്റ് ഡയറക്ടർ-ഐറിൻ ആർ,അമൃത ബാബു. ആക്ഷൻ-ജാക്കി ജോൺസൺ. കളറിസ്റ്റ്- ജിതിന്‍ കുമ്പുക്കാട്ട്. ഡി ടി എസ്‌ മിക്സ്‌-ഷൈജു.സ്റ്റുഡിയോ- യുണിറ്റി/ മലയിൽ.. ഡിസൈൻ സുന്ദർ. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ആപ്പിള്‍ ഇന്‍ഫോടെക്. പി ആർ ഒ – എം കെ ഷെജിന്‍.

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *