Breaking
Fri. Aug 15th, 2025

‘സ്വപ്നങ്ങൾ വിൽക്കുന്ന ചന്ദ്രനഗർ’ എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു; കഥ, തിരക്കഥ, സംവിധാനം ചെയ്യുന്നത് ഹുസ്സൈൻ അറോണി.

കെ എച്ച് പ്രൊഡക്ഷൻസിന്റെ ബാനറിൽ കള്ളന്മാരുടെ വീട് എന്ന സിനിമയ്ക്ക് ശേഷം എത്തുന്ന രണ്ടാമത്തെ ചിത്രമാണ് ‘സ്വപ്നങ്ങൾ വിൽക്കുന്ന ചന്ദ്രനഗർ.’

ഹേമന്ത് മേനോൻ,സൂര്യലാൽ ശിവജി, അദ്വയ്ത് അജയ്,ജെൻസൺ ആലപ്പാട്ട്, സുധീർകരമന, ശിവജി ഗുരുവായൂർ,സന്തോഷ് കീഴാറ്റൂർ, പാഷാണം ഷാജി,നസീർ സംക്രാന്തി, ബിനീഷ് ബസ്റ്റിൻ,കൊച്ചു പ്രദീപ്,റസാഖ് ഗുരുവായൂർ,അൻവർ സാദത്ത്, തെസ്നി ഖാൻ,സ്നേഹ വിജയൻ,ദേവനന്ദ, മനസിജ,ജാസ്മിൻ,സിൻസിയ,ശ്രീനിവാസ്, ആനന്ദ് കൃഷ്ണൻ,രജനീഷ്,രമണിക,മനോജ് പുലരി, അമൃതഅനിൽകുമാർ,ദൃശ്യ ജോസഫ് എന്നിവരും അഭിനയിക്കുന്നു.

ഗ്രാമീണവാസികളായ ഉറ്റ സുഹൃത്തുക്കളിൽ ഒരു പെൺകുട്ടിഉൾപ്പെടെ നാല് ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. തുടക്കം മുതൽ അവസാനം വരെയുള്ള നർമ്മവും, ക്ലൈമാക്സിലെ ട്വിസ്റ്റുകളും ചിത്രത്തിന്റെ പ്രത്യേകതയാണ്. സാധാരണക്കാരന്റെ സങ്കടവും അതിജീവനവും പ്രണയവും സസ്പെൻസും നിറഞ്ഞ ഒരു ഫീൽ ഗുഡ് മൂവിയാണിത്. സ്‌ക്രിപ്റ്റ് & ഡയറക്ടർ ഹുസൈൻ അറോണി.

ഡി ഒ പി സെൽവരാജ് അറുമുഖൻ. സംഗീതം ദക്ഷിണ, മിനീഷ് തമ്പാൻ. ഗാനരചന ജോയ്‌സ് ളാഹ. എഡിറ്റിംഗ് മനു ആന്റോ. വസ്ത്രാലങ്കാരം, ഹരി പാലക്കാട്. ചമയം സിജിൻ കൊടകര. ആർട്ട് സുബൈർ സിന്ദഗി. പ്രൊഡക്ഷൻ കൺട്രോളർ ഷൗക്കത്ത് മന്നലാംകുന്ന്. പി ആർ ഒ: എം കെ ഷെജിൻ.

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *