Breaking
Tue. Oct 14th, 2025

ആക്ഷൻ ക്രൈം ത്രില്ലറുമായി ആനന്ദ് കൃഷ്ണരാജിൻ്റെ ‘കാളരാത്രി’; ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്ത് അണിയറ പ്രവർത്തകർ…..

പ്രമുഖ ചലച്ചിത്ര വിതരണ കമ്പനിയായ ‘ഗ്രേ മോങ്ക് പിക്ചേഴ്സ്’ആണ് ചിത്രം നിർമ്മിക്കുന്നത് ആർ.ജെ മഡോണക്ക് ശേഷം ആനന്ദ് കൃഷ്ണരാജ് കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കാളരാത്രി’.

ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്ത് അണിയറ പ്രവർത്തകർ. തീർത്തും വൈലൻസിന് പ്രാധാന്യമുള്ള ചിത്രം പ്രമുഖ ചലച്ചിത്ര വിതരണ കമ്പനിയായ ‘ഗ്രേ മോങ്ക് പിക്ചേഴ്സ്’ആണ് നിർമ്മിക്കുന്നത്. ആക്ഷൻ ക്രൈം ത്രില്ലർ ഗണത്തിലുള്ള ചിത്രം ഗ്രേ മോങ്ക് പിക്ചേഴ്സിൻ്റെ പ്രഥമ നിർമാണമാണ്. ഓ മൈ ഗോഡ്, കട്ടപ്പനയിലെ ഋത്വിക് റോഷൻ, സത്യ, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, സോളമൻ്റെ മണവാട്ടി സോഫിയ എന്നീ ചിത്രങ്ങൾക്ക് ശേഷം തമ്പു വിൽസൺ, ആട്ടം ഫെയിം ജോളി ആൻ്റണി, അഭിമന്യു സജീവ്, മരിയ സുമ എന്നിവർക്കൊപ്പം നവാഗതരായ മരിയ അഭിഷ്, അഡ്രിയൻ അഭിഷ്, ആൻഡ്രിയ അഭിഷ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രീകരണം നടക്കുന്ന സിനിമയുടെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്ത് വിടുമെന്ന് നിർമാതാക്കൾ അറിയിച്ചു.

Read: റിലീസ് വാരാന്ത്യ കളക്ഷൻ 34 കോടി, പക്ഷേ ബജറ്റ് 1175 കോടി! സംവിധായകന്‍റെ 47 വര്‍ഷത്തെ അധ്വാനം വിഫലം

ഡി.ഓ.പി: ലിജിൻ എൽദോ എലിയാസ്, മ്യൂസിക് & ബി.ജി.എം: റിഷാദ് മുസ്തഫ, ലൈൻ പോഡ്യൂസർ: കണ്ണൻ സദാനന്ദൻ, ആർട്ട്: ഡാനി മുസിരിസ്, മേക്കപ്പ്: മഹേഷ് ബാലാജി, ആക്ഷൻ: റോബിൻ ടോം, കോസ്റ്റ്യൂംസ്: പ്രീതി സണ്ണി, കളറിസ്റ്: അലക്സ് വർഗ്ഗീസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഫ്രാൻസിസ് ജോസഫ് ജീര, വി.എഫ്.എക്സ്: മനോജ് മോഹനൻ, പി.ആർ.ഒ: പി. ശിവപ്രസാദ്, പബ്ലിസിറ്റി ഡിസൈൻസ്: ഷിബിൻ സി ബാബു, മാർക്കറ്റിംഗ്: ബി.സി ക്രിയേറ്റീവ്സ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *