Breaking
Fri. Aug 1st, 2025

സ്വന്തം സംവിധാനത്തില്‍ വീണ്ടും ധനുഷ്; ‘ഇഡ്‍ലി കടൈ’ റിലീസ് തീയതി പ്രഖ്യാപിച്ചു

ധനുഷ് സംവിധാനം ചെയ്യുന്ന ചിത്രം ഇഡ്ലി കടൈ എന്ന ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2025 ഏപ്രില്‍ 10 ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തും. ധനുഷ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണിത്.

നിത്യ മേനന്‍ ആണ് നായിക. ശാലിനി പാണ്ഡേ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വണ്ടര്‍ബാര്‍ ഫിലിംസ്, ഡ‍ോണ്‍ പിക്ചേഴ്സ് എന്നീ ബാനറുകളില്‍ ആകാശ് ഭാസ്കരനും ധനുഷും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

Read: ” വാഴ ll ബയോപിക് ഓഫ് എ ബില്ല്യൺ ബ്രദേഴ്സ് “.

ഒരു ഇഡ്ലി കടയിലേക്ക് നടക്കുന്ന ധനുഷ് കഥാപാത്രത്തിന്‍റെ ചിത്രീകരണമാണ് റിലീസ് ഡേറ്റ് പ്രഖ്യാപന പോസ്റ്ററില്‍ ഉള്ളത്. ജി വി പ്രകാശ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം കിരണ്‍ കൗശിക് ആണ്. എഡിറ്റിംഗ് പ്രസന്ന ജി കെ, പ്രൊഡക്ഷന്‍ ഡിസൈന്‍ ജാക്കി, ആക്ഷന്‍ പി സി സ്റ്റണ്ട്സ്, കൊറിയോഗ്രഫി ബാബ ഭാസ്കര്‍, വസ്ത്രാലങ്കാരം കാവ്യ ശ്രീറാം, വിഎഫ്എക്സ് സൂപ്പര്‍വൈസര്‍ പ്രവീണ്‍ ഡി, മേക്കപ്പ് ബി രാജ, സ്റ്റില്‍സ് തേനി മുരുകന്‍, പബ്ലിസിറ്റി ഡിസൈന്‍ കപിലന്‍, പിആര്‍ഒ റിയാസ് കെ അഹമ്മദ്.ധനുഷ് അഭിനയിക്കുന്ന 52-ാമത്തെ ചിത്രമാണിത്. പ പാണ്ടി, രായന്‍ എന്നിവയാണ് ധനുഷിന്‍റെ സംവിധാനത്തില്‍ ഇതിനകം പുറത്തെത്തിയ ചിത്രങ്ങള്‍, നിലാവുക്ക് എന്മേല്‍ എന്നടി കോപം എന്ന ചിത്രവും അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വര്‍ഷം ഡിസംബര്‍ റിലീസ് ആണ് ഈ ചിത്രം. എന്നാല്‍ ഈ ചിത്രത്തില്‍ ധനുഷ് അഭിനയിക്കുന്നില്ല.

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *