Breaking
Thu. Jan 15th, 2026

അർജുൻ അശോകൻ, അജു വർഗീസ്, അഹാന കൃഷ്ണകുമാർ എന്നിവർ മുഖ്യ വേഷത്തിൽ എത്തുന്ന ‘നാൻസി റാണി’ 2025 മാർച്ച് 14 ന് തീയേറ്ററുകളിലേക്ക്.

അർജുൻ അശോകൻ, അജു വർഗീസ്, അഹാന കൃഷ്ണകുമാർ എന്നിവർ മുഖ്യ വേഷത്തിൽ എത്തുന്ന ‘നാൻസി റാണി’ 2025 മാർച്ച് 14 ന് തീയേറ്ററുകളിലേക്ക്. മമ്മൂക്ക ചിത്രങ്ങളെ തീവ്രമായി ആരാധിക്കുന്ന നാൻസി റാണി എന്ന പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. മമ്മൂക്കയുടെ മുഖചിത്രം ഉള്ള ഫിലിം മാഗസിനുമായി നിൽക്കുന്ന നായിക മമ്മൂട്ടിയുടെ കടുത്ത ആരാധികയാണ്.

അതുകൊണ്ടുതന്നെ മമ്മൂക്ക യുടെ സോഷ്യൽ മീഡിയ പേജ് മുഖേനയാണ് ‘നാൻസി റാണി’ എന്ന ചിത്രത്തിന്റെ റിലീസിംഗ് ഡേറ്റ് പ്രഖ്യാപിച്ചത്.കൈലാത്ത് ഫിലിംസിന്റെ ബാനറിൽ റോയി സെബാസ്റ്റ്യൻ,മനു ജയിംസ് സിനിമാസിന്റെ ബാനറിൽ നൈന ജിബി പിട്ടാപ്പള്ളിൽ, പ്രൊമ്പ്റ്റ് പ്രോഡക്ഷന്റെ ബാനറിൽ ജോൺ ഡബ്ള്യു വർഗീസ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്നു.

നവാഗതനായ ജോസഫ് മനു ജയിംസ് രചനയും സംവിധാനവും നിർവഹിച്ച “നാൻസി റാണി” 2025 മാർച്ച് 14ന് കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. അർജുൻ അശോകൻ, ,അജു വർഗീസ്,സണ്ണി വെയ്ൻ ,അഹാന കൃഷ്ണ,ലാൽ, ശ്രീനിവാസൻ, ഇന്ദ്രൻസ്,ധ്രുവൻ ,റോയി സെബാസ്റ്റ്യൻ,മല്ലികാ സുമാരൻ,വിശാഖ് നായർ, കോട്ടയം രമേശ്, ലെന,സുധീർ കരമന, അബൂസലീം OLE777, അസീസ് നെടുമങ്ങാട്,മാല പാർവതി,തെന്നൽ അഭിലാഷ്, വിഷ്ണുഗോവിന്ദ്, പോളി വിൽസൺ, സോഹൻ സിനുലാല്‍,നന്ദു പൊതുവാൾ, കോട്ടയം പുരുഷൻ തുടങ്ങിയ പ്രമുഖ താരങ്ങൾ അണിനിരക്കുന്നു.

ക്യാമറ രാഗേഷ് നാരായണൻ. എഡിറ്റർ അമിത് സി മോഹനൻ. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർസ് അമിത് സി മോഹനൻ,അനുജിത്ത് നന്ദകുമാർ,അഖിൽ ബാലൻ,കൃഷ്ണപ്രസാദ് മുരളി, ലിജു രാജു.ആർട്ട് പ്രഭ കൊട്ടാരക്കര. കോസ്റ്റ്യൂം മൃദുല. മേക്കപ്പ് മിട്ട ആന്റണി,സുബി വടകര. പ്രൊഡക്ഷൻ കൺട്രോളർ ശശി പൊതുവാൾ. മ്യൂസിക് മനു ഗോപിനാഥ്, നിഹാൽ മുരളി ,അഭിത്ത് ചന്ദ്രൻ, സ്റ്റീവ് മാനുവൽ ജോമി, മിഥുൻ മധു,താവോ ഇസ്സാരോ, വിനീത് എസ്തപ്പാൻ, എന്നിവരാണ്. ബിജിഎം സ്വാതി മനു പ്രതീക., ലിറിക്സ് അമിത് മോഹനൻ, ടിറ്റോ പി തങ്കച്ചൻ, ദീപക് രാമകൃഷ്ണൻ, നൈന ജിബി. ഗായകർ വിനീത് ശ്രീനിവാസൻ, റിമിടോമി, മിയ എസ്സാ മെഹക്, മനു ജെയിംസ്, നിഹാൽ മുരളി, അമലാ റോസ് ഡൊമിനിക്, മല്ലികാ സുകുമാരൻ, ഇന്ദുലേഖ വാര്യർ,ജാൻവി ബൈജു,സോണി മോഹൻ,അഭിത്ത് ചന്ദ്രൻ,മിഥുൻ മധു എന്നിവരാണ്.മിക്സിംഗ് ആൻഡ് മസ്റ്ററിംഗ് വിനീത് എസ്ത്തപ്പൻ.

ഡിസൈൻ ഉജിത്ത്ലാൽ. വി എഫ് എക്സ് ഉജിത്ത്ലാൽ, അമീർ. പോസ്റ്റർ ഡിസൈൻ ശ്രീകുമാർ എം എൻ. ഇവന്റ് മാനേജർ വരുൺ ഉദയ്.. അമേരിക്ക,ഗ്രീസ്,കോട്ടയം,ഇടുക്കി, തിരുവനന്തപുരം എന്നിവിടങ്ങളിൽ ആയിരുന്നു പ്രധാന ലൊക്കേഷൻ. ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത് ഗുഡ് ഡേ മൂവീസ്.പി ആർ ഒ എം കെ ഷെജിൻ.

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *