Breaking
Thu. Aug 14th, 2025

പ്രശസ്ത താരങ്ങളായ നിഖില വിമൽ, ഹക്കീം ഷാജഹാൻ,അജു വർഗ്ഗീസ്, രമേശ് പിഷാരടി, ഇർഷാദ് അലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഫെബിൻ സിദ്ധാർഥ് കഥയെഴുതി സംവിധാനം ചെയുന്ന” പെണ്ണ് കേസ് “എന്ന ചിത്രത്തിന്റെ ചിത്രീകരണം മൈസൂരിൽ ആരംഭിച്ചു.

ഇ ഫോർ എക്സിപിരിമെന്റ്, ലണ്ടൻ ടാക്കീസ് എന്നീ ബാനറിൽ മുകേഷ് ആർ മേത്ത,രാജേഷ് കൃഷ്ണ,സി വി സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷിനോസ് നിർവ്വഹിക്കുന്നു.

കൊ പ്രൊഡക്ഷൻ-വി യു ടാക്കീസ് എന്റർടൈൻമെന്റ്,കൊ പ്രൊഡ്യൂസർ-അശ്വതി നടുത്തൊടി.രശ്മി രാധാകൃഷ്ണൻ,ഫെബിൻ സിദ്ധാർഥ് എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കുന്നു.

ജ്യോതിഷ് എം,സുനു വി,ഗണേഷ് മലയത്ത് എന്നിവർ സംഭാഷണമെഴുതുന്നു.സംഗീതം-അങ്കിത് മേനോൻ,എഡിറ്റർ-സരിൻ രാമകൃഷ്ണൻ.പ്രൊഡക്ഷൻ കൺട്രോളർ-ജിനു പി കെ,കല-അർഷദ് നക്കോത്ത്, മേക്കപ്പ്-ബിബിൻ തേജ, വസ്ത്രാലങ്കാരം-അശ്വതി ജയകുമാർ,

ചീഫ് അസോസിയേറ്റ് ഡയറക്ടർ-ആസിഫ് കുറ്റിപ്പുറം, പ്രൊമോഷൻ കൺസൽട്ടന്റ-വിപിൻ കുമാർ,സ്റ്റിൽസ്-റിഷാജ്,പോസ്റ്റർ ഡിസൈൻ-ജയറാം രാമചന്ദ്രൻ,പി ആർ ഒ-എ എസ് ദിനേശ്.

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *