Breaking
Sun. May 31st, 2026

വിശാല്‍ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്

വിശാല്‍ നായകനായി ‘മാര്‍ക്ക് ആന്റണി’യെന്ന ചിത്രം പ്രഖ്യാപനം തൊട്ടേ ശ്രദ്ധയാകര്‍ഷിരുന്നു. വിശാലിന്റെ സ്റ്റൈലൻ മേയ്‍ക്കോവര്‍ തന്നെ ചിത്രത്തില്‍ പ്രതീക്ഷകള്‍ നല്‍കുന്നു. ‘മാര്‍ക്ക് ആന്റണി’ എന്ന പുതിയ ചിത്രത്തിന്റെ അപ്‍ഡേഷനുകള്‍ക്ക് വലിയ സ്വീകാര്യതയുമാണ്. ആരാധകരുടെ കാത്തിരിപ്പിനറെ ആകാംക്ഷ വര്‍ദ്ധിപ്പിച്ച് ചിത്രത്തിന്റെ വ്യത്യസ്‍തമായ ഒരു പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്.

തെലുങ്ക് നടൻ സുനിലും, എസ് ജെ സൂര്യയുമാണ് വിശാലിന് ഒപ്പം പോസ്റ്ററിലുള്ളത്. ‘തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായി ചിത്രീകരിക്കുന്നത്. അഭിനന്ദൻ രാമാനുജൻ ആണ് ‘മാര്‍ക്ക് ആന്റണി’യുടെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
ഉമേഷ് രാജ്‍കുമാറാണ് പ്രൊഡക്ഷൻ ഡിസൈൻ. കനല്‍ കണ്ണൻ, പീറ്റര്‍ ഹെയ്‍ൻ, രവി വര്‍മ എന്നിവരാണ് സ്റ്റണ്ട് കൊറിയോഗ്രാഫി ചെയ്യുന്നത്. വിശാലിന്റെ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയുള്ള ഒരു ചിത്രമാണ് ‘മാര്‍ക്ക് ആന്റണി’. എസ് വിനോദ് കുമാറാണ് നിര്‍മാണം.
Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *