പത്താൻ ബോക്‌സ് ഓഫീസ് കളക്ഷൻ: ഷാരൂഖ് ഖാൻ തന്റെ ഏറ്റവും പുതിയ ചിത്രമായ പത്താനിലൂടെ ബോളിവുഡിന്റെ ബോക്‌സ് ഓഫീസ് ചരിത്രം തിരുത്തിയെഴുതുകയാണ്. അഞ്ച് വർഷത്തോളം സിനിമയിൽ നിന്ന് ഇടവേളയെടുത്തിരിക്കുകയായിരുന്നു താരം. എന്നാൽ, ബോളിവുഡിന്റെ രാജാവിന്റെ തിരിച്ചുവരവ് രാജകീയം തന്നെയായിരുന്നു. ബോക്സ് ഓഫീസിൽ ഒരു പടയോട്ടം തന്നെയാണ് പത്താൻ നടത്തിയിരിക്കുന്നത്.
റിപ്പബ്ലിക് ദിനത്തിന്റെ തലേദിവസം ബുധനാഴ്ച റിലീസ് ചെയ്ത ചിത്രത്തിന് അഞ്ച് ദിനങ്ങളിലെ എക്സ്റ്റന്‍ഡഡ് വീക്കെന്‍ഡ് ലഭിച്ചു. ആദ്യ പ്രദര്‍ശനങ്ങള്‍ക്ക് പിന്നാലെ തന്നെ ചിത്രം മികച്ച അഭിപ്രായവും നേടി. പ്രീ-റിലീസ് കളക്ഷൻ മുതൽ നിരവധി റെക്കോർഡുകൾ തകർത്താണ് പത്താൻ മുന്നേറുന്നത്.
വിദേശത്തും ചിത്രം ഇരുകയ്യും നീട്ടി പ്രേക്ഷകർ സ്വീകരിച്ചു കഴിഞ്ഞു. അമേരിക്കയിലും ഓസ്ട്രേലിയയിലും ന്യൂസിലാൻഡിലുമൊക്കെ മികച്ച കലക്‌ഷനാണ് ലഭിക്കുന്നത്….
യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിന്‍റെ ഭാഗമായ പത്താൻ ആക്‌ഷൻ ത്രില്ലറാണ്. സിദ്ധാർത്ഥ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജോൺ ഏബ്രഹാം വില്ലൻ വേഷത്തില്‍ എത്തുമ്പോള്‍, ദീപിക പദുക്കോണ്‍ നായികയായി എത്തുന്നു. …