Breaking
Thu. Jul 31st, 2025

ആരാധകരെ ആവേശത്തിലാക്കി സൂപ്പർ സ്റ്റാറിൻ്റെ ‘കാവാല’; ജയിലറിലെ ആദ്യ ഗാനം പുറത്തിറങ്ങി.

സൂപ്പര്‍ സ്റ്റാര്‍ രജനിയുടെ ‘ജയിലര്‍’ സിനിമയിലെ ആദ്യ ഗാനം പുറത്ത്. തമന്നയുടെ ഐറ്റം ഡാന്‍സോട് കൂടിയ കാവാല എന്നു തുടങ്ങുന്ന പാട്ടാണ് സണ്‍ ടിവിയുടെ യുട്യൂബ് അക്കൗണ്ടിലൂടെ പുറത്തുവിട്ടിരിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം ഒരുക്കുന്ന ഗാനരംഗത്ത് തമന്നയുടെ സൂപ്പര്‍ ഡാന്‍സാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാട്ട് ഇറങ്ങി മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ വൈറലായിട്ടുണ്ട്.തെന്നിന്ത്യന്‍ ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണിത്. നെല്‍സണ്‍ ദിലീപ് കുമാറിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ ജയിലറായാണ് രജനി എത്തുന്നത്.

Read:ഹൃത്വികും സബയും വിവാഹ ജീവിതത്തിലേകോ; റിപ്പോർട്ടുകൾ പുറത്ത്.

‘മുത്തുവേല്‍ പാണ്ഡ്യന്‍’ എന്നാണ് രജനി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന്റെ തിരക്കഥയും നെല്‍സണ്‍ ദിലീപ്കുമാറിന്റേതാണ്. തിരക്കഥയില്‍ തന്റേതായ സ്വാതന്ത്ര്യമെടുക്കാന്‍ നെല്‍സണിന് രജനികാന്ത് അനുവാദം നല്‍കിയിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറിലാണ് നിര്‍മാണം. കലാനിധി മാരനാണ് ചിത്രം നിര്‍മിക്കുന്നത്. രജനികാന്തും നെല്‍സണും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് ‘ജയിലര്‍’.സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷന്‍. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം. മോഹന്‍ലാല്‍, ശിവരാജ് കുമാര്‍, സുനില്‍, ജാക്കി ഷെറോഫ്, രമ്യ കൃഷ്ണന്‍, വിനായകന്‍,അടക്കം വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.തമന്നയാണ് ജയിലറില്‍ നായികയായി എത്തുന്നത്.

Read: പ്രതികൂലമായ കാലാവസ്ഥയില്‍ കുഞ്ചാക്കോ ചിത്രം ‘പദ്മിനി’ റീലീസ് നീട്ടി.

മോഹന്‍ലാല്‍ രജനികാന്തിനൊപ്പം ആദ്യമായി സ്‌ക്രീന്‍ സ്പേസ് ഷെയര്‍ ചെയ്യുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്സിനിമയുടെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ സ്വന്തമാക്കിയിട്ടുണ്ട്. വിജയ് നായകനാകുന്ന ലിയോയും തിയേറ്ററില്‍ എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്. രജനിയുടെ 169-ാം ചിത്രം കൂടിയാണ് ജയിലര്‍. വിജയ് നായകനായെത്തിയ ബീസ്റ്റ് എന്ന ചിത്രത്തിന് ശേഷം നെല്‍സന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ജയിലര്‍. ചിത്രത്തിന്റെ റിലീസ് ആഗസ്റ്റ് 10നാണ് നിശ്ചയിച്ചിരിക്കുന്നത്.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *