Breaking
Tue. Oct 14th, 2025

മകൾ ഇങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല, അവളെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു.. സന്തോഷം പങ്കുവെച്ച് പ്രിയദർശൻ, മോഹൻലാൽ.

മലയാള സിനിമയിലെ മികച്ച സംവിധായകരിൽ മുൻപന്തിയിൽ നിൽക്കുന്ന ആളാണ് പ്രിയദർശൻ. മലയാളത്തിൽ മാത്രമല്ല തമിഴിലും ബോളിവുഡിലും ഒട്ടനവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ ആണ് ഇദ്ദേഹം. മലയാളത്തിന്റെ സൂപ്പർസ്റ്റാറായ മോഹൻലാലിനെ വച്ചാണ് പ്രിയദർശൻ കൂടുതലും സിനിമകൾ ചെയ്തിരിക്കുന്നത്. ഇതിൽ മിക്ക സിനിമകളും സൂപ്പർ ഹിറ്റുകൾ ആയിരുന്നു. എന്നിരുന്നാൽ പോലും പരാജയ സിനിമകളും മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ പിറന്നിട്ടുണ്ട്. അതിൽ ഏറ്റവും പുതിയതാണ് ‘മരയ്ക്കാർ അറബി കടലിന്റെ സിംഹം’ എന്ന സിനിമ. ഇന്നിതാ വേദിയിൽ മോഹൻലാലും പ്രിയദർശനും ഒരുമിച്ച് തന്റെ മക്കൾക്ക് വേണ്ടി അവാർഡ് വാങ്ങാൻ എത്തിയിരിക്കുകയാണ്.

മോഹൻലാൽ, പ്രിയദർശൻ

ഹൃദയം എന്ന സിനിമയ്ക്ക് വേണ്ടി കല്ല്യാണിക്കും പ്രണവിനും ലഭിച്ച അവാർഡ് അവരുടെ അഭാവത്തിൽ വാങ്ങുവാനാണ് മോഹൻലാലും പ്രിയദർശനും എത്തിയത്.

Also Read: ‘എമ്പുരാന്’ ഓഗസ്റ്റിൽ ആരംഭം

ഞങ്ങൾക്ക് ഇതിൽപരം ഒരു അഭിമാനം വേറെയില്ലെന്നും ഞങ്ങളെപ്പോലെ തന്നെ യാദൃശ്ചികമായാണ് മക്കളും സിനിമയിലേക്ക് എത്തിയതെന്നും, തങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തായ ശ്രീനിവാസന്റെ മകൻ വിനീത് ശ്രീനിവാസന്റെ സിനിമയിൽ അഭിനയിക്കാൻ ഭാഗ്യം കിട്ടിയതിന് ഒത്തിരി സന്തോഷം ഉണ്ടെന്നും പ്രിയദർശൻ പറഞ്ഞു.

ഇത് കൂടാതെ ഞങ്ങളെപ്പോലെ തന്നെ ഞങ്ങളുടെ മക്കളും അവരുടെ സൗഹൃദം കാത്തുസൂക്ഷിക്കുന്നത് കാണുമ്പോൾ ഒത്തിരി അഭിമാനവും തോന്നുന്നു എന്ന് പ്രിയദർശൻ പ്രേക്ഷകരോട് പറഞ്ഞു.

കൂടുതൽ പോസ്റ്റുകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഹൃദയത്തിൽ എന്നോ തളിരിട്ട പ്രണയം- ൻ്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് റിവ്യൂ.

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *