നിർമ്മാതാവും നടിയുമായ സാന്ദ്ര തോമസ് നിർമ്മിച്ച ടോവിനോ തോമസും സംയുക്ത മേനോനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയായിരുന്നു ‘എടക്കാട് ബെറ്റാലിയൻ 06‘. തിയേറ്ററിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ സിനിമയിൽ സംയുക്ത യ്ക്ക് പ്രതിഫലത്തിന്റെ 65% മാത്രമേ കൊടുക്കാൻ കഴിഞ്ഞിരുന്നുള്ളൂ. എന്നാൽ ചിത്രം വിജയിക്കാത്തത് കൊണ്ട് തന്നെ സംയുക്ത ബാക്കി പ്രതിഫലം വേണ്ടെന്ന് വെച്ചതെന്ന് സാന്ദ്ര തോമസ് പറയുന്നു.
Also Read: മലയാള സിനിമ കൾച്ചറിനെ വിമർശിച്ച് നടി സംയുക്ത. താരം പറഞ്ഞതിൽ കഴമ്പുണ്ടെന്ന് പ്രേക്ഷകർ..
‘ബൂമറാങ്’ എന്ന സിനിമയിൽ സംയുക്ത ക്കെതിരെ വരുന്ന വിമർശനങ്ങൾ അറിഞ്ഞാണ് സാന്ദ്ര ഈ സംഭവങ്ങൾ തുറന്നു പറഞ്ഞത്. ‘എനിക്ക് ബാക്കി പൈസ വേണ്ട ചേച്ചി.ചേച്ചി അത് വാങ്ങാൻ എന്നെ നിർബന്ധിക്കേണ്ട, തന്നാലും ഞാൻ വാങ്ങില്ല. നമുക്ക് അടുത്ത ഒരു അടിപൊളി സിനിമ ചെയ്യാം’ എന്നാണ് സംയുക്ത സാന്ദ്രയോട് പറഞ്ഞത്.

സാന്ദ്ര സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ഇങ്ങനെയാണ്. “എടക്കാട് ബെറ്റാലിയന് മുൻപ് 8 സിനിമകളും അതിനുശേഷം രണ്ട് സിനിമകളും നിർമ്മിച്ച ആളാണ് ഞാൻ. ‘എടക്കാട് ബെറ്റാലിയൻ 06’ ൽ നായികയായി ഞാൻ തീരുമാനിച്ചത് സംയുക്തയായിരുന്നു. ആ സിനിമയുടെ ഷൂട്ടിംഗ് വേളയിലാണ് ഞാൻ ആദ്യമായി ആ കുട്ടിയെ പരിചയപ്പെടുന്നത്. ഷൂട്ടിങ്ങിന്റെ ഇരുപതാം ദിവസം എന്റെ ഫോണിലേക്ക് ഒരു കോൾ വന്നു അത് സംയുക്തയായിരുന്നു. സംയുക്ത വന്നത് ഇങ്ങനെയാണ് ചേച്ചി ബുദ്ധിമുട്ടില്ലെങ്കിൽ കല്യാണത്തിന്റെ സീനിനുവേണ്ടി എനിക്കൊരു മേക്കപ്പ് ആർട്ടിസ്റ്റിനെ തരാമോ എന്നായിരുന്നു സംയുക്ത ചോദിച്ചത്.
Also Read: തൃശൂർ സ്ലാങ്ങിൽ തെലുങ്ക് സംസാരിച്ചത് കഥാപാത്രത്തിന്റെ പൂർണതക്ക് വേണ്ടി- നടി ഗായത്രി സുരേഷ്.
സിനിമയുടെ നല്ലതിന് വേണ്ടി ഞാൻ ഓക്കേ പറയുകയും ചെയ്തു. എന്നാൽ സിനിമയുടെ റിലീസ് ദിവസം കഴിഞ്ഞിട്ടും എനിക്ക് പ്രതിഫലത്തിന്റെ 65% മാത്രമേ കൊടുക്കാൻ കഴിഞ്ഞിരുന്നുള്ളൂ. എന്നാൽ സംയുക്ത തന്നെ കോൺടാക്ട് ചെയ്യുകയും ഇപ്രകാരം പറയുകയാണ് ചെയ്തത്, ചേച്ചി നമ്മുടെ സിനിമ വലിയ വിജയമായില്ല എന്നെനിക്കറിയാം. അതുകൊണ്ട് തന്നെ ചേച്ചി എനിക്ക് തരാനുള്ള പ്രതിഫലത്തിന്റെ ബാക്കി തരേണ്ട, ചേച്ചി തന്നാലും ഞാൻ അത് വാങ്ങുകയില്ല. നമുക്ക് അടുത്ത ഒരു അടിപൊളി സിനിമ ചെയ്യാം എന്നായിരുന്നു സംയുക്ത പറഞ്ഞത്. ആ കുട്ടിയുടെ നല്ല മനസ്സിന് മുന്നിൽ ഞാൻ തലകുനിക്കുകയാണ് ചെയ്തതെന്ന് സാന്ദ്ര കുറിച്ചു.

ഒരു സിനിമ വിജയമായാലും പരാജയമായാലും അത് ബാധിക്കുന്നത് നിർമാതാവിനെ മാത്രമാണെന്നും മറ്റുള്ളവരെല്ലാവരും തങ്ങളുടെ പ്രതിഫലം വാങ്ങി പോവുകയാണ് ചെയ്യാറുള്ളതുമായ സാഹചര്യത്തിൽ ഇങ്ങനെ നല്ല മനസ്സോടെ പെരുമാറിയ ആ കുട്ടിയെ പ്രമോഷന് വരാത്തതിന്റെ പേരിൽ ഇത്രത്തോളം വിമർശിക്കേണ്ട കാര്യമില്ല എന്നാണ് സാന്ദ്ര അഭിപ്രായപ്പെട്ടത്. പ്രതിഫലം കുറഞ്ഞു പോയതിന്റെ പേരിൽ സിനിമയുടെ പ്രമോഷനും ഡബ്ബിങ്ങിനും വരാതിരിക്കുന്ന മറ്റ് ആർട്ടിസ്റ്റുകൾക്ക് ഒരു പാഠപുസ്തകമാണ് സംയുക്ത എന്ന സാന്ദ്ര അഭിപ്രായപ്പെട്ടു.
കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ബോട്ടോക്സ് ട്രീറ്റ്മെന്റ് ചെയ്ത് പണി വാങ്ങി ആലിയ – അമ്പരപ്പോടെ ആരാധകർ.
[…] Also Read: സംയുക്ത ബാക്കി പ്രതിഫലം വേണ്ടെന്നു വ… […]