മലയാളികൾക്ക് പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സംയുക്ത. ‘തീവണ്ടി’ എന്ന ചിത്രത്തിലൂടെയാണ് സംയുക്ത മലയാളികൾക്ക് സുപരിചിതയായത്. ഇപ്പോൾ ഇതാ സംയുക്ത മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും നിറഞ്ഞുനിൽക്കുന്ന ഒരു നടിയാണ്. പേരിലെ ജാതിവാല് കളഞ്ഞ വിവാദത്തിന് പുറമേ സംയുക്തയുടെ പേരിൽ മറ്റൊരു വിവാദം കൂടി ഉണ്ടായിട്ടുണ്ട്. ‘ബൂമറാങ്’ എന്ന സിനിമയിലെ സംവിധായകനാണ് സംയുക്തക്കെതിരെ വിവാദം ഉന്നയിച്ചത്. ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളിൽ നടി പങ്കെടുക്കുന്നില്ല എന്നായിരുന്നു ഉന്നയിച്ച പരാതി. സംയുക്ത ഇപ്പോൾ മലയാളം സിനിമ ചെയ്യുന്നില്ലെന്നും 30 കോടിയുടെ മറ്റൊരു അന്യഭാഷ ചിത്രം ഏറ്റെടുത്തിരിക്കുകയാണെന്ന് ആണ് സംവിധായകൻ പറഞ്ഞത്.
Also Read: ‘കഥ തുടരുന്നതിൽ’ തുടരാൻ സാധിക്കാഞ്ഞത് അനിഖ കാരണം’- തുറന്നുപറഞ്ഞ് ആസിഫ് അലി.
എന്നാൽ ഇതിനെപ്പറ്റി ഒഫീഷ്യലായി നടി ഒന്നും പങ്കുവെച്ചിട്ടില്ല.

ഇപ്പോൾ ഇതാ ജനങ്ങൾ ഏറ്റെടുത്തിരിക്കുന്നത് ‘ചാറ്റ് വിത്ത് ധന്യ വർമ്മ’ എന്ന പ്രോഗ്രാമിൽ സംയുക്ത കൊടുത്ത ഇന്റർവ്യൂവിന്റെ ചില ഭാഗങ്ങളാണ്. മലയാള സിനിമയും മറ്റു ഭാഷാ സിനിമകളെയും താരതമ്യം ചെയ്തുകൊണ്ടുള്ള നടിയുടെ ചില വാക്കുകളാണ് വിവാദമായിരിക്കുന്നത്. മലയാള സിനിമ കൾച്ചറിന്റെ കാര്യത്തിൽ ഇനിയും വളരാൻ ഉണ്ടെന്നും എന്നാൽ മറ്റു ഭാഷയിലേക്ക് ചെന്നപ്പോൾ തനിക്ക് അർഹിക്കുന്ന സ്നേഹവും സ്ഥാനവും ലഭിച്ചതും സംയുക്ത ഇന്റർവ്യൂവിൽ പറഞ്ഞു. താൻ ആദ്യമായി സിനിമയിലേക്ക് വന്ന സമയത്ത് അടിസ്ഥാനവേദനമോ ഒരു നടിക്ക് ലഭിക്കേണ്ട പരിഗണനയോ കിട്ടിയിരുന്നില്ല എന്ന് സംയുക്ത പറഞ്ഞു. വൃത്തിയുള്ള ബാത്റൂം പോലും ഉണ്ടായിരുന്നില്ല ഉണ്ടായിരുന്ന ബാത്റൂമിൽ നേരെ ചൊവ്വേ പോലുമുള്ള സൗകര്യം ഉണ്ടായിരുന്നില്ല.

തുടക്കക്കാർക്ക് അവസരം കൊടുക്കുന്നതു തന്നെ വലിയ കാര്യമായിട്ടാണ് സിനിമാക്കാർ കണ്ടിരുന്നതെന്നും സംയുക്ത പറഞ്ഞു. എന്നാൽ ഒരു പുതുമുഖമായി താൻ അന്യഭാഷയിലേക്ക് ചേക്കേറിയപ്പോൾ താൻ പുറത്തുനിന്നും വന്ന ഒരാളാണെന്ന് പോലും ഫീൽ ചെയ്തില്ല, അത്രയ്ക്കും സ്നേഹവും സപ്പോർട്ടും ആണ് അവിടത്തെ പ്രേക്ഷകരിൽ നിന്നും സിനിമ മേഖലയിൽ നിന്നും തനിക്ക് ലഭിച്ചത്.
പാലക്കാട് സ്കൂൾ ആഘോഷത്തിൽ നടൻ ജയറാമിനൊപ്പം വേദി പങ്കിട്ട് ജയം രവി. - Abrapali അബ്രപാളി Cinema News, Interviews, Reviews, Movi
[…] Also Read: മലയാള സിനിമ കൾച്ചറിനെ വിമർശിച്ച് നടി… […]