താരമൂല്യം ഇടിയുന്നു? രണ്ട് സിനിമകളിൽ നിന്നും പുറത്താക്കപ്പെട്ട് ലേഡീ സൂപ്പർസ്റ്റാർ നയൻതാര.

തമിഴകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന മുൻനിര നായികയാണ് നയൻതാര. എന്നാൽ ഇപ്പോൾ ഇതാ താരത്തിന്റെതായി റിലീസ് ചെയ്ത കഴിഞ്ഞ വർഷത്തെ എല്ലാ ചിത്രങ്ങളും പരാജയപ്പെട്ടതിനെ തുടർന്ന് നടിയുടെ താരമൂല്യം കുറഞ്ഞു. മൂക്കുത്തിയമ്മൻ, ഗോൾഡ്, നെറ്റ്‌റികണ്ണ്, കണക്ട് എല്ലാ ചലച്ചിത്രങ്ങളും തിയേറ്ററിൽ വൻ പരാജയം ആയിരുന്നു.

Also Read: സംയുക്ത ബാക്കി പ്രതിഫലം വേണ്ടെന്നു വെച്ചു- തുറന്നുപറഞ്ഞ് നിർമ്മാതാവ് സാന്ദ്ര തോമസ്.

ഇപ്പോൾ ഇതാ താരത്തെ 2 സിനിമയിൽ നിന്നും പുറത്താക്കിയിതായിട്ടാണ് വാർത്തകൾ പുറത്തുവരുന്നത്. തമിഴ്നാട്ടിലെ ഒരു പ്രൊഡക്ഷൻ ഹൗസ് ആണ് നയൻതാരയെ സിനിമയിൽ നിന്നും പുറത്താക്കിയത്.

നയൻതാര

കണക്കുകൾ പ്രകാരം 2021 ലാണ് താരം ഈ രണ്ടു സിനിമകളും ചെയ്യാമെന്ന് ഏറ്റത്. എന്നാൽ ഇത്രയും നാളായിട്ടും കോൾ ഷീറ്റ് നൽകാത്തതിൽ ആണ് നിർമ്മാതാവ് താരത്തെ സിനിമകളിൽ നിന്നും പുറത്താക്കിയത്. ഇതിനെക്കുറിച്ച് യാതൊരു മറുപടിയും നയൻ താര ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ബോട്ടോക്സ് ട്രീറ്റ്മെന്റ് ചെയ്ത് പണി വാങ്ങി ആലിയ – അമ്പരപ്പോടെ ആരാധകർ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *