മമ്മൂട്ടിയും മോഹൻലാലും മാത്രം അഭിനയിച്ചിട്ട് കാര്യമില്ല സിനിമ കൂടി നന്നാകണം.

സൂപ്പർസ്റ്റാറുകൾ അഭിനയിച്ചാൽ മാത്രം പോരാ സിനിമ കൂടി നന്നാകണം എങ്കിൽ മാത്രമേ പ്രേക്ഷകർ ടിക്കറ്റ് എടുക്കുകയുള്ളൂ അഭിപ്രായം തുറന്നുപറഞ്ഞ് മണിയൻപിള്ള രാജു. ഒരു നടൻ തന്റെ എല്ലാ അർപ്പണബോധത്തോടെയും അഭിനയിച്ചു ഫലിപ്പിച്ചാലും തിരക്കഥയും സംവിധാനവും നന്നായില്ലെങ്കിൽ പ്രേക്ഷകർക്ക് മടുപ്പ് തന്നെയാണ്.

ഞാൻ ഓൺലൈൻ റിവ്യൂ കേട്ടിട്ടില്ല സിനിമ കാണാൻ പോകുന്നത്. എനിക്ക് പരിചയമുള്ള ആളുകൾ സിനിമ കണ്ടതിനുശേഷം എന്നോട് വന്ന് അഭിപ്രായം പറയുമ്പോൾ അത് കേട്ടിട്ടാണ് താൻ സിനിമ കാണാൻ പോകുന്നതെന്ന് മണിയൻപിള്ള രാജു പറഞ്ഞു. ഈയിടെ റിലീസ് ആയതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രങ്ങളാണ് ജയ് ജയ് ഹേയും, രോമാഞ്ചവും. എന്നെ ഏറെ ചിന്തിപ്പിച്ച അതിലേറെ ചിരിപ്പിച്ച പടങ്ങളാണ് ഈ രണ്ടു സിനിമകളും.

Also Read: താരമൂല്യം ഇടിയുന്നു? രണ്ട് സിനിമകളിൽ നിന്നും പുറത്താക്കപ്പെട്ട് ലേഡീ സൂപ്പർസ്റ്റാർ നയൻതാര.

ഈ രണ്ടു സിനിമകളും കണ്ടിറങ്ങിയപ്പോൾ ഇതുപോലൊരു പടം എനിക്കെടുക്കാൻ പറ്റിയില്ലല്ലോ എന്ന വിഷമം ആയിരുന്നു എന്റെ ഉള്ളിൽ. മമ്മൂട്ടിയെയോ മോഹൻലാലിനെയോ പൃഥ്വിരാജിനെയോ വച്ച് പടം ചെയ്താലും പ്രേക്ഷകർ ഈ പടം കൊള്ളില്ല, അത്ര പോരാ എന്ന് പറഞ്ഞാൽ അത് സംവിധായകന്റെയും നിർമ്മാതാവിന്റെയും തോൽവി തന്നെയാണ്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് മണിയൻപിള്ള രാജു കാര്യങ്ങൾ തുറന്നു പറഞ്ഞത്.

Also Read: ദളപതി വിജയ്-ലോകേഷ് കനകരാജ് കോംബോയിൽ പുറത്തിറങ്ങാൻ പോകുന്ന ലിയോയുടെ പ്രീ റിലീസ് കളക്ഷൻ 400 കോടിക്ക് മുകളിൽ.

ഞാൻ ഓൺലൈൻ ഒരാൾ കണ്ട അനുഭവത്തിൽ പറയുന്ന കാര്യങ്ങളുടെ വെളിച്ചത്തിലല്ല സിനിമ കാണാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ എന്റെ കൂട്ടുകാർ എന്നോട് പോയി കാണാൻ പറഞ്ഞ രണ്ടു സിനിമകളാണ് രോമാഞ്ചവും, ജയ് ജയ് ഹേയും.

തമാശകൾക്ക് ഇന്നും മലയാളം സിനിമയിൽ നല്ല പ്രാധാന്യമുണ്ട് എന്നാണ് എനിക്ക് രോമാഞ്ചം കണ്ടപ്പോൾ മനസ്സിലായത്. ഒരു സിനിമ വിജയിക്കണമെങ്കിൽ സംവിധായകനും അഭിനേതാക്കളും ഒരേപോലെ ചൂസിയായിരിക്കണം.

നല്ല സിനിമകൾ തിരഞ്ഞെടുത്താൽ മാത്രമേ നല്ല അഭിപ്രായം ലഭിക്കുകയുള്ളൂ. കാരണം ഏതു മഹാ നടൻ അഭിനയിച്ചു എന്ന് പറഞ്ഞാലും ഒരാൾ ഇറങ്ങി വന്ന് കൊള്ളില്ല എന്ന് പറഞ്ഞാൽ പിന്നെ ആരും പൈസ കളഞ്ഞു ആ സിനിമ കാണാൻ കയറില്ല.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

മാലിക്കിൽ അഭിനയിച്ചതിന് വധഭീഷണി. തുറന്നു പറഞ്ഞ് നടി പാർവതി കൃഷ്ണ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *