ടെലിവിഷൻ, സിനിമ പ്രേക്ഷകർക്ക് വളരെ സുപരിചിതയായണ് പാർവതി കൃഷ്ണ. അവതാരികയായും നടിയായും സോഷ്യൽ മീഡിയകളിലും ഏറെ തിളങ്ങുന്ന താരമാണ് പാർവതി. ‘മാലിക്ക്‘ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്ത പാർവതിക്ക് ഉണ്ടായ ചില അനുഭവങ്ങളാണ് താരം ‘Indiaglitz മലയാളം‘ എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ തുറന്നുപറഞ്ഞത്.
പാർവതി കുറിച്ചത് ഇങ്ങനെ കോവിഡ് സമയത്താണ് എനിക്ക് ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നത്. ആ സമയം ഞാൻ വളരെ ഹാപ്പിയായിരുന്നു. ഈ വർഷം തനിക്കിനി ഏറെ സിനിമകൾ ലഭിക്കുമെന്നും, ഈ സിനിമ തന്നെയായിരിക്കും എന്റെ ജീവിതം വന്നു ഞാൻ ഒത്തിരി ആഗ്രഹിച്ചു. പക്ഷേ സിനിമ ഓ.റ്റി.റ്റി യിൽ റീലീസ് എന്നറിഞ്ഞപ്പോൾ ഒത്തിരി സങ്കടമായി. ടെലിവിഷനിൽ കണ്ടു ഒത്തിരി പ്രേക്ഷകർ എന്നെ സ്വീകരിച്ചു.
തിരുവനന്തപുരം ബേസ് ചെയ്ത കഥ ആയതുകൊണ്ട് തന്നെ അവിടെ ഉള്ളവർ പലരും എനിക്ക് ഭീഷണി മുഴക്കിയിരുന്നു. ഫഹദിക്കയെ കൊന്ന ഡോക്ടർ ആയിട്ടാണ് അവരിൽ പലരും എന്നെ കണ്ടിരുന്നത്. അങ്ങോട്ടേക്ക് കാലു കുത്തിയാൽ വെട്ടി കൊല്ലും എന്നു വരെ പറഞ്ഞിരുന്നു.
Also Read: ബോട്ടോക്സ് ട്രീറ്റ്മെന്റ് ചെയ്ത് പണി വാങ്ങി ആലിയ – അമ്പരപ്പോടെ ആരാധകർ.
മാലിക്കിൽ ഞാനൊരു മുസ്ലിം ഡോക്ടറുടെ വേഷമാണ് ചെയ്തത്. എന്നാൽ പല പ്രേക്ഷകർക്കും അത് ഞാനായിരുന്നു എന്ന് പോലും മനസ്സിലായില്ല. കാരണം മുഖമൊക്കെ കുറച്ച് ഡൾ മേക്കപ്പ് ആയിരുന്നു ചെയ്തിരുന്നത്. അതിൽ ഫഹദിക്കയെ കൊല്ലുന്ന ഡോക്ടറുടെ ക്യാരക്ടർ ആയിരുന്നു എനിക്ക്.
‘കഠിനം കഠോരമേ അണ്ഡകടാഹം‘ ആണ് പാർവതിയുടെ പുതിയ സിനിമയായി പുറത്തുവരാൻ ഉള്ളത്. ബേസിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയായതുകൊണ്ടുതന്നെ വളരെ സന്തോഷവതി ആണെന്നും മാധ്യമങ്ങളോട് പറഞ്ഞു.
ഒരിക്കൽ ബേസിലിനെ ഇന്റർവ്യൂ ചെയ്തപ്പോൾ തമാശരൂപത്തിൽ താൻ ക്യാമറാമാനോട് പറഞ്ഞിരുന്നു, ബേസിലേട്ടന്റെ അടുത്ത സിനിമയിൽ താൻ അഭിനയിക്കുമെന്ന്. എന്നാൽ ഇപ്പോൾ അത് സത്യമായി ബേസിലേട്ടന്റെ സിനിമകളിലെ വ്യത്യസ്തതയാണ് എന്നെ ഈ സിനിമയിൽ അഭിനയിക്കാൻ പ്രേരിപ്പിച്ചത്.
Also Read: സംയുക്ത ബാക്കി പ്രതിഫലം വേണ്ടെന്നു വെച്ചു- തുറന്നുപറഞ്ഞ് നിർമ്മാതാവ് സാന്ദ്ര തോമസ്.
ബേസിലേട്ടനെ പോലെ തന്നെ ഞാനും ഒരു ചൂസി ഗേൾ ആണെന്നാണ് പാർവതി അഭിമുഖത്തിൽ പറഞ്ഞത്. ഞാൻ മാത്രമല്ല എന്റെ മകനും ഈ സിനിമയിൽ അഭിനയിക്കുന്നുണ്ടെന്ന് പാർവതി പറഞ്ഞു. എന്റെ മകൻ മൂങ്ങയെപോലെ ആണെന്നും രാത്രിയിലാണ് അവൻ ഫുൾ ഓണ് എന്നും പാർവതി അഭിമുഖത്തിൽ പറഞ്ഞു. ആദ്യമൊക്കെ അവനെ ഹാൻഡിൽ ചെയ്യാൻ ഇച്ചിരി പാടായിരുന്നു കാരണം ബേസിലേട്ടന് കുഞ്ഞുങ്ങളെ ഹാൻഡിൽ ചെയ്യാൻ വലിയ അറിവില്ലായിരുന്നു, എന്നാൽ പിന്നീട് ഓക്കെയായി രണ്ടുപേരും തമ്മിൽ നല്ല നല്ല കൂട്ടായി മാറി എന്നും പാർവതി പറയുന്നു.
കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
Also Read: താരമൂല്യം ഇടിയുന്നു? രണ്ട് സിനിമകളിൽ നിന്നും പുറത്താക്കപ്പെട്ട് ലേഡീ സൂപ്പർസ്റ്റാർ നയൻതാര.