Breaking
Sat. Oct 11th, 2025

മലയാളത്തിന്റെ ലേഡീ സൂപ്പർസ്റ്റാർ ആയ മഞ്ജു വാര്യർ ഇന്ന് തമിഴ് പ്രേക്ഷകർക്കും പ്രിയപ്പെട്ട ഒരു നായികയാണ്. തന്റേതായ അഭിനയ ശൈലിയും, സ്റ്റൈലും കൊണ്ട് തെന്നിന്ത്യ കീഴടക്കാൻ എത്തിയിരിക്കുകയാണ് ഈ 44 കാരി.

1995 മുതൽ 99 വരെ ക്ലാസിക് സിനിമകളും, കോമേഴ്സ്യൽ സിനിമകളും ചെയ്ത് ഹിറ്റാക്കിയ മഞ്ജു വാര്യർ പെട്ടെന്നാണ് ദിലീപ് എന്ന നടനെ വിവാഹം കഴിച്ച് കുടുംബജീവിതത്തിലേക്ക് ഒതുങ്ങിയത്.

Also Read: മമ്മൂട്ടിയും മോഹൻലാലും മാത്രം അഭിനയിച്ചിട്ട് കാര്യമില്ല സിനിമ കൂടി നന്നാകണം.

മികച്ച കലാകാരിയും മികച്ച നൃത്തകിയും ആയ മഞ്ജു വാര്യറിനെ വീട്ടിലിരുത്തിയതിനു ആരാധകർ ദിലീപിനെ ഏറെ പഴിച്ചിരുന്നു. 15 വർഷത്തെ കുടുംബ ജീവിതത്തിനുശേഷം 2014ൽ മഞ്ജു വാര്യർ വീണ്ടും സിനിമയിലേക്ക് തന്റെ കാൽ ഉറപ്പിച്ചു. 9 വർഷത്തെ ഈ നീണ്ട യാത്രയിൽ മഞ്ജു വാര്യരുടെ താരം മൂല്യവും ഗെറ്റപ്പും വല്ലാണ്ട് ചേഞ്ച് ആയി.

Also Read: മാലിക്കിൽ അഭിനയിച്ചതിന് വധഭീഷണി. തുറന്നു പറഞ്ഞ് നടി പാർവതി കൃഷ്ണ.

ഇന്ന് തമിഴിൽ കോടികൾ പ്രതിഫലം വാങ്ങുന്ന നായികയായി മഞ്ജു വാരിയർ മാറി. വെട്രി മാരൻ സംവിധാനം ചെയ്ത ധനുഷ് നായകനായ ‘അസുരനാണ്‘ മഞ്ജുവാര്യരുടെ ആദ്യ തമിഴ് ചിത്രം. അസുരനിലെ മഞ്ജുവാര്യരുടെ കഥാപാത്രം ഇന്ത്യ ഒട്ടാകെ ചർച്ച ചെയ്തിരുന്നു. ഈ വർഷത്തെ മഞ്ജു വാര്യരുടെ റിലീസ് തമിഴിലെ ‘തല‘ അജിത്തിന്റെ ഒപ്പം തുനിവ് എന്ന സൂപ്പർ ഹിറ്റ് സിനിമയായിരുന്നു.

ഒന്നു മുതൽ ഒന്നര കോടി വരെയാണ് മഞ്ജു വാര്യർ തുനിവിന് വേണ്ടി വാങ്ങിച്ച പ്രതിഫലം. ഒറ്റയ്ക്ക് ഒരു സിനിമ വിജയിപ്പിക്കാൻ തക്കവണ്ണം കഴിവും താരമൂല്യമുള്ള നടിയാണ് ഇന്ന് മഞ്ജു വാര്യർ. മഞ്ജുവിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം ‘ആയിഷ’ അതിന് ഉത്തമ ഉദാഹരണമാണ്.

Also Read: സംയുക്ത ബാക്കി പ്രതിഫലം വേണ്ടെന്നു വെച്ചു- തുറന്നുപറഞ്ഞ് നിർമ്മാതാവ് സാന്ദ്ര തോമസ്.

തുനിവിന്റെ ചിത്രീകരണത്തിനിടെ തല അജിത്തിന് ഒപ്പം 2500 കിലോമീറ്റർ ബൈക്ക് യാത്ര മഞ്ജു നടത്തിയിരുന്നു. ഈ യാത്രയിൽ നിന്നും ഇൻസ്പെയ്ഡ് ആയി മഞ്ജു വാര്യർ ജർമൻ വാഹന നിർമ്മാതാക്കളായ ബി.എം.ഡബ്ല്യുവിന്റെ ‘1250 ജി എസ്‘ എന്ന ബൈക്ക് സ്വന്തമാക്കി അഡ്വഞ്ചർ വിഭാഗത്തിൽപ്പെട്ട ഈ ബൈക്കിന് 28 ലക്ഷം ആണ് വില.

മഞ്ജു വാര്യർ

രാജ്യത്തെ ഏറ്റവും വലിയ ആഡംബര ബൈക്കുകളിൽ ഒന്നാണ് അത്. ലൈസൻസ് ലഭിക്കുന്നതിന് മുൻപേ വാഹനം രജിസ്ട്രേഷൻ ചെയ്തിരുന്നുവെങ്കിലും ലൈസൻസ് കിട്ടിയിട്ട് പുറത്തിറക്കുള്ളൂ എന്നായിരുന്നു മഞ്ജുവിന്റെ തീരുമാനം.

https://abrapaali.com/862/20/2023/

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

താരമൂല്യം ഇടിയുന്നു? രണ്ട് സിനിമകളിൽ നിന്നും പുറത്താക്കപ്പെട്ട് ലേഡീ സൂപ്പർസ്റ്റാർ നയൻതാര.

Spread the love

Related Post

2 thoughts on “കോടികൾ പ്രതിഫലം വാങ്ങി മഞ്ജു വാര്യർ”

Leave a Reply

Your email address will not be published. Required fields are marked *