മലയാളത്തിൽ ഇപ്പോൾ വമ്പൻ ഹൈപ്പിൽ നിൽക്കുന്ന ചിത്രമാണ് ദുൽഖറിന്റെ “കിംഗ് ഓഫ് കൊത്ത.” അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗ്യാങ്സ്റ്റർ ആയാണ് ദുൽഖർ എത്തുന്നത്. ഈ വർഷം ഓണത്തിന് ആയിരിക്കും ചിത്രത്തിന്റെ റിലീസ്.

ദുൽഖർ

ഇപ്പോൾ ഇതാ ദുൽഖറും ഒത്തുള്ള സിനിമ എക്സ്പീരിയൻസ് തുറന്നു പറയുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തായ അഭിലാഷ് എൻ ചന്ദ്രൻ. ദുൽഖർ വളരെ പ്രൊഫഷണൽ ആയ ഒരാളാണെന്നും അദ്ദേഹത്തിൽ നിന്ന് ഒത്തിരി കാര്യങ്ങൾ നമുക്ക് പഠിക്കാൻ ഉണ്ടെന്നും അഭിലാഷ് കൂട്ടിച്ചേർത്തു.

Also Read: ആരാധകരുടെ സംശയങ്ങൾക്ക് മറുപടി നൽകി ഷംന കാസിം.

“താങ്കളുടെ കൂടെ വർക്ക് ചെയ്യാനായത് ഏറ്റവും സന്തോഷം ഉള്ള കാര്യമാണ്. വളരെ വലിയൊരു എക്സ്പീരിയൻസ് ആയിരുന്നു അത്. ഒരുപാട് കാര്യങ്ങൾ താങ്കൾ നിന്നും പഠിക്കാനുണ്ട്. ഇത് നമ്മുടെ യാത്രയുടെ തുടക്കം ആകട്ടെ. എല്ലാ സ്നേഹത്തിനും കരുതലിനും നന്ദി.” അഭിലാഷ് ചന്ദ്രൻ സോഷ്യൽ മീഡിയയിൽ കുറിച്ച് വാക്കുകളാണിത്.

കിംഗ് ഓഫ് കൊത്ത ഷൂട്ടിംഗ് ലൊക്കേഷൻ

കൊത്തയുടെ പാക്ക് അപ്പ് പറഞ്ഞുകൊണ്ട് ദുൽഖർ പങ്കുവെച്ച് വീഡിയോ ശ്രദ്ധ നേടിയിരുന്നു. ഇനി അഞ്ച് ദിവസത്തെ ഷൂട്ട് കൂടിയാണ് ഉള്ളത് അതിനായി കൊത്തയുടെ ടീം നോർത്ത് ഇന്ത്യയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

Also Read: കൂടെ കിടക്കാൻ വിളിച്ച് സംവിധായകർ തുറന്നു പറഞ്ഞ് മഞ്ചരി.

1980കളിലും 90കളിലും നടക്കുന്ന കഥ പറഞ്ഞുതരുന്ന ചിത്രം നിർമ്മിക്കുന്നത് ദുൽഖറിന്റെ വേ ഫെറർ ഫിലിംസ് തന്നെയാണ്. ഗോകുൽ സുരേഷ് ഗോപി, ഐശ്വര്യ ലക്ഷ്മി, അനികാ സുരേന്ദ്രൻ, രാജേഷ് ശർമ തുടങ്ങിയവരാണ് മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

മകളെ കാണണമെന്ന് ബാല. ഓടിയെത്തി അവന്തിക. മണിക്കൂറോളം സംസാരിച്ച് അച്ഛനും മകളും.

Spread the love
2 thoughts on “ദുൽഖർ പ്രൊഫഷണലാണ്, നമ്മൾ കണ്ടുപഠിക്കണം. ഇതൊരു തുടക്കം മാത്രം: അഭിലാഷ് എൻ. ചന്ദ്രൻ”

Leave a Reply

Your email address will not be published. Required fields are marked *