കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാല തന്റെ മകളെ കാണണമെന്ന് ആഗ്രഹം നേരത്തെ പ്രകടിപ്പിച്ചിരുന്നു. ഇപ്പോൾ മകൾ അവന്തിക ബാലയെ ആശുപത്രിയിൽ കണ്ട് സന്ദർശിച്ചിരിക്കുകയാണ്. അച്ഛനും മകളും മണിക്കൂറോളം സംസാരിക്കുകയും സമയം ചെലവഴിക്കുകയും ചെയ്തു.
അമൃതയും അനുജത്തി അഭിരാമിയും മകൾ അവന്തികയും ഒരുമിച്ചാണ് ആശുപത്രിയിൽ എത്തിയത്. അഭിരാമിയും അവന്തികയും ആശുപത്രി വിട്ട് പോയെങ്കിലും അമൃത ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്. സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്ന വാർത്തകൾ തെറ്റാണെന്നാണ് ബാലയുടെ അടുത്ത സുഹൃത്തുക്കളും ആശുപത്രി അധികൃതരും പറയുന്നത്.
Also Read: നടൻ ബാല ആശുപത്രിയിൽ.
സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്ന പോലെ ബാലയ്ക്ക് ഗുരുതരാവസ്ഥ അല്ലെന്നും ബാലയുടെ സഹോദരൻ ശിവയും മുൻ ഭാര്യ അമൃതയും മകൾ അവന്തികയും ബാലയെ കണ്ടു മുക്കാൽ മണിക്കൂറോളം സംസാരിച്ചുവെന്നും ബാലയുടെ സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞു.
“ആശുപത്രിയിൽ ബാലയ്ക്ക് അനിവാര്യമായ ചികിത്സ നൽകുന്നുണ്ട്, ബാല സുഖം പ്രാപിച്ചു വരുമെന്നാണ് ഞാൻ വിശ്വസിക്കുന്നത് ഓൺലൈൻ ന്യൂസ് വായിച്ചിട്ട് ബാല ഗുരുതരാവസ്ഥയിലാണെന്ന് തെറ്റിദ്ധരിച്ചാണ് ഞാനും അവിടെ എത്തിയത് എന്നാൽ ഞാൻ അറിഞ്ഞതിൽ നിന്നും വിപരീതമായ ബാലയാണ് എനിക്ക് അവിടെ കാണാൻ കഴിഞ്ഞത്. ബാലയെ ചെന്നൈയിലെ ആശുപത്രിയിലേക്ക് മാറ്റണോ വേണ്ടയോ എന്ന് ആശുപത്രി അധികൃതരും അടുത്ത ബന്ധുക്കളും ചേർന്ന് തീരുമാനിക്കുമെന്നും സുഹൃത്ത് പറഞ്ഞു.”
Also Read: കൂടെ കിടക്കാൻ വിളിച്ച് സംവിധായകർ തുറന്നു പറഞ്ഞ് മഞ്ചരി.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാലയെ നടൻ ഉണ്ണിയും മുകുന്ദൻ സന്ദർശിക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു. നിർമ്മാതാക്കളായ ബാദുഷ സ്വരാജ് വിപിൻ വിഷ്ണു മോഹൻ എന്നിവരും ഉണ്ണിമുകുന്ദനോടോപ്പം സന്ദർശിച്ചിരുന്നു.
കഴിഞ്ഞ ദിവസം വരെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു ബാല. പെട്ടെന്ന് ഉണ്ടായ ആരോഗ്യ പ്രശ്നമാണ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാൻ കാരണം. ബാല ഐ സി യു വിൽ തുടരുന്നു.
കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
Read more: മകളെ കാണണമെന്ന് ബാല. ഓടിയെത്തി അവന്തിക. മണിക്കൂറോളം സംസാരിച്ച് അച്ഛനും മകളും.
[…] […]