Breaking
Fri. Aug 15th, 2025

വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട്, പക്ഷേ പേടിയാണ് തുറന്ന് പറഞ്ഞ് അഭിരാമി സുരേഷ്.

കുട്ടിച്ചാത്തൻ എന്ന സൂപ്പർഹിറ്റ് സീരിയലിലൂടെ മലയാളികൾക്ക് സുപരിചിതയാണ് അഭിരാമി സുരേഷ്. അഭിനയത്തിന്റെ പുറമേ ഗായികയും സംഗീത സംവിധായകയും വീഡിയോ ജോക്കിയുമാണ് അഭിരാമി. സൂപ്പർ ഹിറ്റ് റിയാലിറ്റി ഷോ ഐഡിയ സ്റ്റാർ സിംഗറിലൂടെ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് എത്തിയ അമൃത സുരേഷിന്റെ അനുജത്തിയാണ് അഭിരാമി സുരേഷ്.നടൻ ബാലയുടെ മുൻ ഭാര്യ കൂടെയാണ് അമൃത.

അഭിരാമി സുരേഷ്

മലയാളികൾ ഏറെ ഇഷ്ടപ്പെട്ട അമൃതയും അഭിരാമിയും സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ്. സ്വന്തമായി അമൃതംഗമയ എന്ന മ്യൂസിക് ബാൻഡ് ഇവർക്ക് ഉണ്ട്. ബിഗ് ബോസ് സീസൺ ടുവിൽ മത്സരിച്ചതിനു ശേഷം അഭിരാമി സോഷ്യൽ മീഡിയകളിൽ കൂടുതൽ സജീവമായി.

വ്യക്തി ജീവിതത്തിലെ പല പ്രശ്നങ്ങൾ കാരണം ഒത്തിരി വിവാദത്തിൽ അകപ്പെട്ട ഗായികയാണ് അഭിരാമിയുടെ ചേച്ചി അമൃത സുരേഷ്. എന്നാൽ അമൃതയെ മാത്രമല്ല അഭിരാമിയേയും പിന്തുടർന്ന് ഒത്തിരി ഗോസിപ്പുകൾ ഓൺലൈൻ മീഡിയകൾ ഇറക്കിയിട്ടുണ്ട്.

ALSO READ: മകളെ കാണണമെന്ന് ബാല. ഓടിയെത്തി അവന്തിക. മണിക്കൂറോളം സംസാരിച്ച് അച്ഛനും മകളും.

വിവാഹത്തെപ്പറ്റി ഒരു അഭിമുഖത്തിൽ അഭിരാമി പറഞ്ഞത് ഇങ്ങനെയാണ്, വിവാഹം കഴിക്കാൻ തനിക്ക് ആഗ്രഹമുണ്ട് എന്നാൽ സോഷ്യൽ മീഡിയയേയും ഈ സമൂഹത്തെയും പേടിയാണ്. കാരണം സെലിബ്രിറ്റികളെ തിരഞ്ഞുപിടിച്ച് സ്റ്റോക്ക് ചെയ്യുന്ന ഈ സോഷ്യൽ മീഡിയയിലെ നോട്ടപ്പുള്ളികളിൽ ഒരാളാണ് ഞാൻ. പറയുന്ന ഓരോ വാക്കും വളരെ സൂക്ഷിച്ചു വേണം പറയാൻ കാരണം അതൊക്കെ നാളെ മറ്റൊരു വാർത്തയായി വളച്ചൊടിച്ച് ഇവർ കൊണ്ടുവരും. പെട്ടെന്ന് ഒരു വിവാഹം കഴിച്ചാൽ അതിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ നമുക്ക് നിസ്സാരമായി അതിൽ നിന്നും ഊരി പോരാൻ കഴിയില്ല. അതിന് ഒത്തിരി കടമ്പകൾ ഉണ്ട് അതുകൊണ്ടുതന്നെ ഞാൻ വളരെ ശ്രദ്ധിച്ചു മാത്രമേ ഒരാളെ ചൂസ് ചെയ്യു എന്നും എനിക്ക് വിവാഹം കഴിക്കാൻ സമയമായി എന്ന് തോന്നുമ്പോൾ മാത്രം ഞാൻ വിവാഹം കഴിക്കുമെന്നും അഭിരാമി കൂട്ടിച്ചേർത്തു.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ALSO READ: അച്ഛനും മകനുമാകാൻ മോഹൻലാൽ-വിജയ് ദേവരകൊണ്ട കോംബോ എത്തുന്നു ഋഷഭയിലൂടെ..

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *