മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസൺ ഫൈവ് മാർച്ച് 26 രാത്രി 7 മണിക്ക് ലോഞ്ച് ചെയ്തു. മുൻ വർഷങ്ങളിലെ പോലെ തന്നെ മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാൽ തന്നെയാണ് ഷോയുടെ അവതാരകൻ.
ബിഗ് ബോസ് സീസൺ ഫൈവിൽ ഇൻസ്റ്റാഗ്രാം സൂപ്പർസ്റ്റാർ അമല ഷാജിയും സിനിമ സീരിയൽ താരം അമ്പിളിദേവിയും ഉണ്ടാകുമെന്നായിരുന്നു റിപ്പോർട്ടുകൾ.
ALSO READ: Romancham OTT Release : രോമാഞ്ചം ഇനി ഒടിടിയിൽ.
എന്നാൽ ഇന്നലെ ഷോയിൽ ഇവർ രണ്ടുപേരും ഉണ്ടായിരുന്നില്ല മത്സരാർത്ഥികളായി കയറിയത് മറ്റ് 18 പേരായിരുന്നു.ശോഭ വിശ്വനാഥ്, അനിയൻ മിഥുൻ, ശ്രുതി ലക്ഷ്മി, അഖിൽ മാരാർ, വിഷ്ണു ജോഷി, വൈബർഗുഡ് ദേവു, മനീഷ കെ.എസ്, ജുനൈസ് വി.പി, സാഗർ സൂര്യ, നാദിറ മെഹ്റിൻ, ആഞ്ചലീന മരിയ, ലച്ചു ഗ്രാം, റനീഷ റഹ്മാൻ, ഷിജു, റിനോഷ് ജോർജ്, സെറീന, ആലിയ, ഗോപിക ഗോപി എന്നിവരാണ് ഹൗസിനുള്ളിലേക്ക് പ്രവേശിച്ച മത്സരാർഥികൾ.
ALSO READ: വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട്, പക്ഷേ പേടിയാണ് തുറന്ന് പറഞ്ഞ് അഭിരാമി സുരേഷ്.
മറാത്തി സെറ്റ് ബിഗ് ബോസ് ഹൗസാണ് ഇത്തവണത്തെ മത്സരാർത്ഥികൾക്കായി ബിഗ് ബോസ് ഒരുക്കിയിരിക്കുന്നത്. വൈൾഡ് കാർഡ് ഉൾപ്പെടെ 20 പേരാണ് കഴിഞ്ഞ സീസണിൽ മത്സരിച്ചത്. അതിൽ വിജയിയായത് നടിയും നർത്തകിയുമായ ദിൽഷാ പ്രസന്നനായിരുന്നു “ബാറ്റിൽ ഓഫ് ദി ഒറിജിനൽസ് ” തീപാറും… എന്നാണ് ഈ സീസണിലെ ബിഗ് ബോസ് ഗെയിമിന്റെ ടാഗ് ലൈൻ.
ഫേക്ക് മുഖംമൂടികൾ അണിയാതെ എല്ലാം മത്സരാർത്ഥികളും ഒറിജിനൽ ആയി ഈ സീസണിൽ മത്സരിക്കുമെന്നാണ് ബിഗ് ബോസ് പറയുന്നത്. എല്ലാദിവസവും ഏഷ്യാനെറ്റ് ചാനലിലും ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലും ബിഗ് ബോസ് കാണാനാകും. ഹോട്ട് സ്റ്റാറിൽ 24 മണിക്കൂറും ബിഗ് ബോസ് ഉണ്ടായിരിക്കും.
കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.