തമിഴ്നാട് മുൻ മുഖ്യമന്ത്രി ശ്രീ ജയലളിതയുടെ ജീവിതകഥ ആസ്പദമാക്കി ബോളിവുഡ് നടി കങ്കണ റണാവത് അഭിനയിച്ച സിനിമയാണ് “തലൈവി”. കങ്കണ അവതരിപ്പിച്ച ജയലളിതയുടെ കഥാപാത്രം വളരെ മികച്ചതും പ്രേക്ഷക പ്രീതി നേടിയതാണെങ്കിലും ബോക്സ് ഓഫീസിൽ വിജയം കൈവരിക്കാൻ സാധിച്ചില്ല.

തലൈവി

ഇപ്പോഴിതാ സിനിമ വിതരണം ചെയ്ത സീ സ്റ്റുഡിയോസ് ആറ് കോടി രൂപ റീഫണ്ട് ആവശ്യപ്പെട്ട് നിയമ പോരാട്ടത്തിന് ഇറങ്ങിയിരിക്കുകയാണ്. കോവിഡ് 19 നിയന്ത്രണ കാലയളവിലാണ് സിനിമ ബിഗ് സ്ക്രീനിൽ റിലീസ് ചെയ്തത്. എന്നാൽ ഉടൻതന്നെ നിർമ്മാതാക്കൾ അത് ഡിജിറ്റലിലേക്ക് മാറ്റുകയായിരുന്നു.

ALSO READ: അമല ഷാജിയെ ബിഗ്ബോസിൽ കാണാൻ കാത്തിരുന്ന ആരാധകർക്ക് നിരാശ അമ്പിളി ദേവിയും ഇല്ല ബിഗ് ബോസ് സീസൺ ഫൈവിൽ കയറി 18 മത്സരാർത്ഥികൾ

അങ്ങനെ റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ സിനിമ ഓൺലൈൻ സൈറ്റുകളിൽ ലഭ്യമായി. ഇത് മൾട്ടിപ്ലക്സുകൾ സിനിമ ബഹിഷ്കരിക്കുന്നതിന് കാരണമായി. ചിത്രത്തിന്റെ തമിഴ്, തെലുങ്കു പതിപ്പുകൾ ഏകദേശം 5.75 കോടി നേടി. ആറു കോടി രൂപ റീഫണ്ട് ആവശ്യപ്പെട്ടതിന് പിന്നാലെ സീ സ്റ്റുഡിയോസ് പരാതിയുമായി IMPPA ( ഇന്ത്യൻ മോഷൻ പിക്ചർസ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ) നെ സമീപിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ നിർമ്മാതാക്കളായ വിബ്രി മോഷൻ പിക്ചേഴ്സിനോടാണ് 6 കോടി രൂപ റീഫണ്ട് ആവശ്യപ്പെട്ടത്.

ALSO READ: Romancham OTT Release : രോമാഞ്ചം ഇനി ഒടിടിയിൽ.

ഇതു സംബന്ധിച്ച് സീസ്റ്റുഡിയോ സീ വിബ്രി മോഷന്‍ പിക്‌ചേഴ്‌സിന് കത്തുകള്‍ അയച്ചിരുന്നു, പ്രത്യക്ഷത്തില്‍, അവര്‍ക്ക് മറുപടിയൊന്നും ലഭിച്ചില്ല, ഇതിന് പിന്നാലെയാണ് IMPPA യില്‍ പരാതിപ്പെടാന്‍ തീരുമാനിച്ചത്. തങ്ങളുടെ പണം തിരികെ ലഭിക്കാന്‍ കോടതിയെ സമീപിക്കാനും സീ സ്റ്റുഡിയോസ് ശ്രമിക്കുന്നുണ്ട്.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

You missed