Breaking
Sun. Aug 17th, 2025

റോൾസ് റോയിസ് കള്ളിനനിൽ കിങ്ങ് ഖാൻ!

ബോളിവുഡ് കിങ്ങ് ഖാൻ ഷാരൂഖ് ഖാന്റെ യാത്രകൾ ഇനി അത്യാഡംബര എസ്.യു.വികളിലെ കിങ്ങായ റോൾസ് റോയിസ് കള്ളിനനിൽ. 8.2 കോടി രൂപ എക്സ്ഷോറൂം വിലയുള്ള കള്ളിനൻ ബ്ലാക്ക് ബാഡ്ജ് എഡിഷനാണ് ഷാരൂഖ് ഖാൻ സ്വന്തമാക്കിയിരിക്കുന്നത്. ആർക്ടിക് വൈറ്റ് നിറത്തിലുള്ള കള്ളിനൻ അദ്ദേഹത്തിന്റെ നിർദേശ പ്രകാരം വാഹനത്തിൽ ഏതാനും കൂട്ടിച്ചേർക്കലുകളും വരുത്തിയാണ് ഈ വാഹനം സ്വന്തം ഗ്യാരേജിൽ എത്തിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

ALSO READ:ജിത്തു ജോസഫ് അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിൽ നായകനായി അസിഫ് അലി.

ഹൈദരാബാദ് സ്വദേശിയാണ് ഈ വാഹനത്തിന്റെ ഇന്ത്യയിലെ ആദ്യ ഉടമ. രണ്ടാമത്തെ വാഹനം എത്തിയത് ഒഡീഷയിലെ ഭുവനേശ്വറിലാണെന്നാണ് വിവരം. ഇന്ത്യയിൽ ഈ വാഹനം സ്വന്തമാക്കുന്ന മൂന്നാമത്തെ വ്യക്തി എന്ന ഖ്യാതിയും ഷാരൂഖാനാണ്. പുറത്തെ നൽകിയിട്ടുള്ള നിറത്തിന് സമാനമായി വെള്ളനിറത്തിലെ ലെതറിലാണ് അകത്തളവും ഒരുക്കിയിരിക്കുന്നത്.

ALSO READ: മെഴ്സിഡീസ് ബെൻസിന്റെ ഒഴുകുന്ന കൊട്ടാരം മെയ്ബ ജിഎൽഎസ് 600 സ്വന്തമാക്കി ദുൽക്കർ സൽമാൻ.

റോൾസ് റോയിസ് വാഹനശ്രേണിയിലെ ഗോസ്റ്റ്, റെയ്ത്ത്, ഡോൺ കള്ളിനൻ എന്നീ നാല് മോഡലുകളുടെയും ബ്ലാക്ക് ബാഡ്ജ് എഡിഷൻ വിപണിയിൽ എത്തിച്ചിട്ടുണ്ട്. റെഗുലർ കള്ളിനനിൽ നിന്ന് വ്യത്യസ്തമായി സ്പിരിറ്റ് ഓഫ് എക്സ്റ്റസി ലോഗോ ഡാർക്ക് ക്രോമിൽ ഒരുക്കിയിരിക്കുന്നതാണ് ബ്ലാക്ക് ബാഡ്ജ് മോഡലിന്റെ സവിശേഷത. ഡബിൾ ആർ ബാഡ്ജിങ്ങ് സിൽവർ ഓൺ ബ്ലാക്കാണ്. ഇതിനുപുറമെ, ഗ്രില്ലിന് ചുറ്റിലും സൈഡ് ഫ്രെയിമിലും ബൂട്ട് ഹാൻഡിലിലുമെല്ലാം കറുപ്പണിയിച്ചിട്ടുണ്ട്.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *