ഗാന ഗന്ധർവ്വൻ കെജെ യേശുദാസിന്റെ മകനും തെന്നിന്ത്യൻ സിനിമയിലെ അറിയപ്പെടുന്ന ഗായകനും നടനുമാണ് വിജയ് യേശുദാസ്. 2000 ൽ സിനിമാ പിന്നണി ഗാനരംഗത്തേയ്ക്ക് ചുവട് വെച്ച വിജയ് വളരെ പെട്ടെന്ന് തന്നെ കെജെ യേശുദാസിന്റെ മകനെന്ന പദവിയേക്കാൾ ഉപരിയായി സംഗീത ലോകത്ത് തന്റേതായ മേൽവിലാസം സൃഷ്ടിച്ചെടുത്തിരുന്നു.

വിജയ് യേശുദാസ്, രഞ്ജിനി ജോസ്

ധനുഷിന് ഒപ്പം മാരിയിലെ വില്ലൻ വേഷത്തിൽ വിജയ് യേശുദാസ് കൈയ്യടി നേടി, സംഗീതത്തിന് പുറമേ അഭിനയത്തിലും താരം തന്റെ കഴിവ് തെളിയിച്ചിരുന്നു. പതിനഞ്ച് വർഷം നീണ്ട തന്റെ ദാമ്പത്യ ജീവിതം അടുത്തിടെയാണ് താരം അവസാനിപ്പിച്ചത്. താൻ വിവാഹ മോചനം നേടിയ വിവരം വിജയ് തന്നെയായിരുന്നു വെളിപ്പെടുത്തിയത്. വിവാഹം കഴിക്കുന്നതിന് മുൻപ് തനിയ്ക്കുണ്ടായിരുന്ന പ്രണയത്തെക്കുറിച്ചും വിജയ് തുറന്നു പറഞ്ഞിരുന്നു.

ALSO READ: ജിത്തു ജോസഫ് അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിൽ നായകനായി അസിഫ് അലി.

അതേസമയം, വിജയുടെ പിറന്നാൾ വലിയ രീതിയിലാണ് അടുപ്പമുള്ളവരും ആരാധകരും ആഘോഷിച്ചത്. പിറന്നാൾ ദിനത്തിൽ പ്രിയപ്പെട്ടവർ പങ്കുവെച്ച ചിത്രങ്ങളും പോസ്റ്റുകളുമെല്ലാം വൈറലായിരുന്നു. ഇതിനിടെ ഗായികയായ രഞ്ജിനി ജോസും വിജയ്ക്ക് ആശംസയുമായി സോഷ്യൽമീഡിയയിലൂടെ എത്തിയിരുന്നു.

ALSO READ: മെഴ്സിഡീസ് ബെൻസിന്റെ ഒഴുകുന്ന കൊട്ടാരം മെയ്ബ ജിഎൽഎസ് 600 സ്വന്തമാക്കി ദുൽക്കർ സൽമാൻ.

‘വിജു, ഹാപ്പിയസ്റ്റ് ബർത്ത് ഡേ. ഐ ലവ് യൂ ഫോർ എവർ’- എന്നാണ് രഢ്ജിന് കുറിച്ചത്. മുൻപും രഞ്ജിനി ജോസും വിജയ് യേശുദാസും പ്രണയത്തിലാണെന്ന ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. വിജയുടെ വിവാഹമോചനത്തിന് വരെ കാരണമായത് ഈ ബന്ധമാണെന്ന പ്രചാരണവും ശക്തമായിരുന്നു.ഈ സാഹചര്യത്തിൽ രഞ്ജിനിയുടെ പിറന്നാൾ ആശംസ മറ്റൊരു രീതിയിൽ വ്യാഖ്യാനിക്കുകയാണ് പലരും. ആശംസയ്ക്ക് ഒപ്പം വിജയിക്കൊപ്പമുള്ള മനോഹരമായ ചിത്രവും ഗായിക പങ്കുവെച്ചിരുന്നു. നിരവധി പേരായിരുന്നു പോസ്റ്റിന് താഴെയായി കമന്റുകളുമായെത്തിയത്.

അതേസമയം, ഇരുവരുടെയും സൗഹൃദത്തെയും പലരും ചോദ്യം ചെയ്യുന്നുണ്ട്. എന്നാണ് വിവാഹമെന്നായിരുന്നു ചിലരുടെ ചോദ്യം. ഐ ലവ് യൂ എന്ന കമന്റാണ് പലരെയും സംശയത്തിലാക്കിയിരിക്കുന്നത്.ഇതിനിടെ, ‘സെലിബ്രിറ്റികളെക്കുറിച്ചുള്ള വാർത്തകൾ വായിക്കുന്നവർക്ക് രസമായി തോന്നിയേക്കാം. എന്നാൽ എല്ലാവരും മനുഷ്യരാണെന്ന കാര്യം മറക്കരുത്. സ്വകാര്യ ജീവിതത്തെക്കുറിച്ച് പുറംലോകത്തെ അറിയിച്ചിട്ടില്ല ഞാൻ ഇതുവരെ. പരിപാടികളിലൊന്നും ഒരു പ്രശ്‌നവും ഉണ്ടാക്കിയിട്ടില്ല. അത്തരത്തിലുള്ള പരാതികളൊന്നും എന്നെക്കുറിച്ച് വന്നിട്ടില്ല. ഒരു ബർത്ത് ഡേ പോസ്റ്റിൽ എന്നെ ടാഗ് ചെയ്താൽ ഞാൻ അദ്ദേഹത്തെ കല്യാണം കഴിക്കാൻ പോവുന്നു എന്നാണോ.’, എന്ന ചോദ്യവുമായി രഞ്ജിനിജോസ് തന്നെ ഒരു വീഡിയോയുമായി മുൻപ് രംഗത്തെത്തിയിരുന്നു.

ALSO READ: റോൾസ് റോയിസ് കള്ളിനനിൽ കിങ്ങ് ഖാൻ!

ഞങ്ങൾ വളരെ അടുത്ത സുഹൃത്തുക്കൾ മാത്രമാണ്. അപ്പോൾ തന്നെ വിജയ് യെ വിളിച്ച് ഞാൻ ഈ കാര്യം പറഞ്ഞപ്പോൾ, നമ്മൾ പ്രണയത്തിലാണ് എന്ന് ഞാൻ ഇതുവരെ അറിഞ്ഞില്ലല്ലോ എന്നായിരുന്നു വിജയ് പറഞ്ഞതെന്നും അന്ന് രഞ്ജിനി പ്രതികരിച്ചത്.

‘മനോഹരമായി ഒരു വിവാഹ ബന്ധം വർക്കൗട്ട് ചെയ്യുന്നവർക്ക് ആ വിവാഹ ജീവിതത്തിലൂടെ മുന്നോട്ട് പോവാം. പക്ഷെ എന്റേത് വർക്കൗട്ടായിട്ടില്ല. അതുകൊണ്ട് തന്നെ ഇനി വിവാഹമാന്നും ഉണ്ടാവില്ല. അഥവാ ഇനി അങ്ങനെ തോന്നുകയാണെങ്കിലും അത് ഒരു ലിവിങ് ടുഗെതർ ആവും. പിന്നെ ജീവിതമല്ലേ, ഇനി മുന്നോട്ട് എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അറിയില്ലല്ലോ’ എന്നാണ് രഞ്ജിനി പ്രതികരിച്ചത്.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *