Breaking
Sun. Aug 17th, 2025

നാനിയുടെ ദസറ ഇന്ത്യൻ ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ച് മുന്നേറുന്നു

തെലുങ്ക് നടൻ നാനിയുടെ ആദ്യ പാൻ ഇൻഡ്യൻ ചിത്രമായ ദസറ ഇന്ത്യൻ ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ച് മുന്നേറുന്നു. ചിത്രം ആദ്യ രണ്ട് ദിവസം കൊണ്ട് 53 കോടി കളക്ഷൻ ആണ് നേടിയിരിക്കുന്നത്. മാസ് ഇമോഷൻ ചിത്രമായ ദസറ നാനിയുടെ ഏറ്റവും വലിയ ഹിറ്റായി മാറി കഴിഞ്ഞു. കേരളത്തിൽ E4 എന്റർടെയ്ൻമെന്റ്സ് ആണ് ചിത്രം തിയേറ്ററുകളിലെത്തിച്ചിരിക്കുന്നത്.

ALSO READ: താടിയില്ലാ ലുക്കില് മോഹൻലാൽ ; വിൻ്റേജ് ലാലേട്ടനെ ആകാംഷയോടെ കാത്തിരുന്ന് ആരാധകര്‍.

കീർത്തി സുരേഷാണ് ചിത്രത്തിൽ നായിക. കീർത്തിയുടെ അഭിനയത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മലയാള താരം ഷൈൻ ടോം ചാക്കോയും ചിന്ന നമ്പി എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിങ്കരേണി കൽക്കരി ഖനികളുടെ പശ്ചാത്തലത്തിൽ, നാനി അവതരിപ്പിക്കുന്ന ധരണി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. 65 കോടിയാണ് ചിത്രത്തിന്റെ നിർമ്മാണ ചിലവ്.സമുദ്രക്കനി, സായ് കുമാർ, ഷംന കാസിം എന്നിവരും ദസറയിലെ മറ്റ് അഭിനേതാക്കളിൽ ഉൾപ്പെടുന്നു. ജെല്ല ശ്രീനാഥ്, അർജുന പതുരി, വംശികൃഷ്ണ പി എന്നിവർ സഹ തിരക്കഥാകൃത്തുക്കളുമാണ്.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *