പൊന്നിയൻ സെൽവൻ സിനിമയുടെ ചിത്രീകരണത്തിനിടെ ഐശ്വര്യ റായി ഒത്തുള്ള അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടി ഐശ്വര്യ ലക്ഷ്മി.പൊന്നിൻ സെൽവൻ പാർട്ട് 1ൽ ഇരുവരും തമ്മിൽ കോമ്പിനേഷൻ സീൻ ഒന്നുമില്ലെങ്കിലും പാർട്ട് 2 ൽ ഇവർ തമ്മിലുള്ള കോമ്പിനേഷൻ സീനുകൾ ഉണ്ട്.അതിന്റെ അനുഭവമാണ് ഐശ്വര്യ ലക്ഷ്മി പങ്കുവെച്ചിരിക്കുന്നത്. എനിക്ക് സൈൻ ലാംഗ്വേജുകൾ വശമില്ലായിരുന്നു.
ALSO READ: നാനിയുടെ ദസറ ഇന്ത്യൻ ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ച് മുന്നേറുന്നു
ഐശ്വര്യ റായിയാണ് എന്നെ അത് പഠിക്കാൻ സഹായിച്ചത്. ഐശ്വര്യ റായിക്ക് തമിഴ് വശമില്ല അവർ ഒരു വലിയ എ ഫോർ സൈസ് നോട്ട്ബുക്കിൽ ഡയലോഗുകൾ എഴുതിവച്ചാണ് പ്രാക്ടീസ് ചെയ്യുന്നത്. കുഞ്ഞിൻ സെൽവന്റെ രണ്ടാം ഭാഗത്തിൽ ഐശ്വര്യ റായി “ഊമറാണി” എന്നൊരു കഥാപാത്രം കൂടി ചെയ്യുന്നുണ്ട്.”കപ്പൽ വരുകിറെൻ” എന്നൊരു ഡയലോഗ് പറയണമായിരുന്നു അത് സൈൻ ലാംഗ്വേജിലാണ് പറയേണ്ടത് അതുവരെ ഡയലോഗ് ആയിരുന്നു.
ALSO READ: താടിയില്ലാ ലുക്കില് മോഹൻലാൽ ; വിൻ്റേജ് ലാലേട്ടനെ ആകാംഷയോടെ കാത്തിരുന്ന് ആരാധകര്‍.
അങ്ങനെ എന്തു ചെയ്യുമെന്ന് കണ്‍ഫ്യൂഷന്‍ ആയി നില്‍ക്കുമ്പോഴാണ് ഐശ്വര്യ എന്നെ സഹായിച്ചത്,’ ഐശ്വര്യ ലക്ഷ്മി കൂട്ടിച്ചേര്‍ത്തു. മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം. ചിത്രത്തില്‍ പൂങ്കുഴലി എന്ന കഥാപാത്രമായാണ് ഐശ്വര്യ ലക്ഷ്മി എത്തുന്നത്.