രഞ്ജി പണിക്കർ തിരക്കഥയിൽ ജഗദീഷിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് “സ്ഥലത്തെ പ്രധാന പയ്യൻസ്”. സൂപ്പർതാരങ്ങളെ വച്ച് മാത്രം പടം എടുത്തിരുന്ന അന്നത്തെ കാലത്ത് ജഗദീഷിനെ നായകനാക്കി ഒരു സിനിമ ചെയ്തത് വളരെ വ്യത്യസ്തമായ കാസ്റ്റിംഗ് തന്നെയായിരുന്നു.

ALSO READ: താടിയില്ലാ ലുക്കില് മോഹൻലാൽ ; വിൻ്റേജ് ലാലേട്ടനെ ആകാംഷയോടെ കാത്തിരുന്ന് ആരാധകര്‍.

ജഗദീഷ് നായകനായ ആ ചിത്രം അന്നത്തെ കൊമേഴ്സ്യൽ സക്സസ് കൂടിയായിരുന്നു. മോഹൻലാലിനെയും മമ്മൂട്ടിയും ഒക്കെ പ്രധാന കഥാപാത്രങ്ങൾ ആക്കി സിനിമ എടുത്തിരുന്ന ആ സമയത്ത് തന്നെ നായകനാക്കി ഒരു സിനിമ എടുത്തതിന്റെ കാരണം പറയുകയാണ് നടൻ ജഗദീഷ്.സൂപ്പര്‍ സ്റ്റാറിനെ മാത്രം വെച്ച് സിനിമ എടുത്ത് കഴിഞ്ഞാല്‍ പിന്നെ സൂപ്പര്‍സ്റ്റാറുകളുണ്ടായാല്‍ മാത്രമെ അവരുടെ ചിത്രങ്ങള്‍ വിജയിക്കുകയുള്ളൂ എന്ന തോന്നല്‍ അവര്‍ക്കുണ്ടായിരുന്നു. അധികം ഗ്ലാമര്‍ ഒന്നുമില്ലാത്ത സാധാരണ താരത്തെ വെച്ച് സിനിമയെടുക്കാന്‍ അവര്‍ തീരുമാനിച്ചു.

ALSO READ: നാനിയുടെ ദസറ ഇന്ത്യൻ ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ച് മുന്നേറുന്നു

സൂപ്പർസ്റ്റാർ എന്ന പേരില്ലാത്ത ഒരു നടനെ വച്ച് സിനിമ എടുത്താൽ അവർക്ക് നല്ല പേര് കിട്ടുമോ എന്ന ചിന്തയായിരിക്കാം അവരെ എന്നെ വെച്ച് സിനിമ എടുക്കാൻ പ്രേരിപ്പിച്ചത് പക്ഷേ കൃത്യമായി എനിക്ക് അതിന് മറുപടിയില്ല.ഡയലോഗിനും എന്റെ ശബ്ദത്തിനും ഗാംഭീര്യം കുറവായിരിക്കുമെന്ന് എന്നെ കൊണ്ട് അവര്‍ പറയിപ്പിച്ചു. രഞ്ജി പണിക്കര്‍ക്ക് അറിയാമായിരുന്നു എന്റെ ശബ്ദത്തിന് മോഹന്‍ലാലിന്റെയോ, മമ്മൂക്കയുടെയോ, സുരേഷ് ഗോപിയുടെയോ ശബ്ദ ഗാംഭീര്യമൊന്നും ഉണ്ടാവില്ലെന്ന്. പാവപ്പെട്ടവനായ ഒരു ന്യൂസ് പേപ്പർ ബോയി മന്ത്രിയായി മാറണം അതാണ് സ്ഥലത്തെ പ്രധാന പയ്യൻസിന്റെ കഥ.

ALSO READ: എന്ത് ചെയ്യണമെന്ന് അറിയാതെ കൺഫ്യൂഷനിൽ നിന്നപ്പോൾ സഹായിച്ചത് ഐശ്വര്യ റായി..തുറന്നുപറഞ്ഞ് ഐശ്വര്യ ലക്ഷ്മി.

അധികം സാമ്പത്തികം ഒന്നുമില്ലാത്ത ഒരു ഇടത്തരത്തിനും താഴെ കുടുംബത്തിൽ ജനിച്ചുവളർന്ന ചെറുപ്പക്കാരന്റെ രൂപമൊക്കെയായി കൺസിഡർ ചെയ്യാൻ പറ്റുന്നത് എന്നെയായിരുന്നു. ഒരു പത്രം ഇടുന്ന പയ്യനായി മമ്മൂക്കയും മനസ്സിൽ കാണാൻ പ്രേക്ഷകർക്ക് പറ്റുമോ? മോഹൻലാലിനും മമ്മൂട്ടിക്കും സിദ്ദിഖിനും ഒക്കെ എന്നെക്കാൾ സൗന്ദര്യമുണ്ട്.അതുകൊണ്ട് ഒരു സാധാരണ ചേരിയിൽ ജനിച്ചു വളർന്ന പയ്യന്റെ ഫെയ്സ് ആയി എന്റെ മുഖം ആയിരിക്കും ചേരുന്നത് ജഗദീഷ്പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *