Breaking
Fri. Jan 2nd, 2026

ദിലീപ് നായകനാകുന്ന വിനീത് കുമാര്‍ ചിത്രം; ‘D149’-ന് തുടക്കമായി

ദിലീപിന്റെ 149-ാം ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ ചടങ്ങും കൊച്ചി അഞ്ചുമന ക്ഷേത്രത്തില്‍ വെച്ചുനടന്നു. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് തന്നെ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിനീത് കുമാറാണ്. ‘അയാള്‍ ഞാനല്ല’, ‘ഡിയര്‍ ഫ്രണ്ട്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിനീത് ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് ‘D149’.

ALSO READ:ഒമര്‍ ലുലുവിന്‍റെ ‘നല്ല സമയം’ ഒ.ടി.ടിയിലേക്ക്; ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

അഞ്ചുമന ക്ഷേത്രത്തില്‍ നടന്ന പൂജാകര്‍മ്മത്തില്‍ സംവിധായകന്‍ ജോഷി, ലാല്‍ ജോസ്, നാദിര്‍ഷ, സിബി മലയില്‍, കോട്ടയം നസിര്‍, ഷാജോണ്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍, ബി. ഉണ്ണികൃഷ്ണന്‍ തുടങ്ങിയ മലയാള സിനിമയിലെ പ്രമുഖര്‍ പങ്കുചേര്‍ന്നു. റൊമാന്റിക് കോമഡി വിഭാഗത്തിലുള്ള ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് രാജേഷ് രാഘവനാണ്. സാനു താഹിര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

ALSO READ: മോഹന്‍ലാലിന്റെ കാപട്യങ്ങളെ കുറിച്ച് മരിക്കുന്നതിന് മുമ്പ് ഞാന്‍ എഴുതും: ശ്രീനിവാസന്‍

എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ -അനൂപ് പത്മനാഭന്‍, കെ.പി. വ്യാസന്‍, സംഗീതം -മിഥുന്‍ മുകുന്ദന്‍, എഡിറ്റിങ് -ദീപു ജോസഫ്, പ്രൊജക്ട് -ഹെഡ് റോഷന്‍ ചിറ്റൂര്‍, ഗാനരചന -ഷിബു ചക്രവര്‍ത്തി, വിനായക് ശശികുമാര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ -നിമേഷ് താനൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -രഞ്ജിത്ത് കരുണാകരന്‍, വസ്ത്രാലങ്കാരം -സമീറ സനീഷ്, മേക്കപ്പ് -റോണെക്സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ -രാകേഷ് കെ. രാജന്‍, സൗണ്ട് ഡിസൈന്‍ -ശ്രീജിത്ത് ശ്രീനിവാസന്‍, സ്റ്റില്‍സ് രാമദാസ്, മീഡിയ പ്ലാനിങ് & മാര്‍ക്കറ്റിങ് ഡിസൈന്‍ -പപ്പെറ്റ് മീഡിയ.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *