Breaking
Fri. Aug 15th, 2025

ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ അവാർഡുകൾ കരസ്ഥമാക്കി നടൻ ശങ്കർ നിർമ്മിച്ച ചിത്രം ‘എഴുത്തോല’

HIGHLIGHT: ചിത്രത്തിൽ കേന്ദ്രകഥാപാത്രമാവുന്നത് നിഷ സാരംഗ് ആണ്.

മുപ്പത്തിയാറ് വർഷത്തെ ഇടവേളയ്ക്കു ശേഷം നടൻ ശങ്കർ നിർമ്മിച്ച ക്ലാസിക്ക് ചിത്രം ‘എഴുത്തോല‘ക്ക് ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച പുതുമുഖ സംവിധായകനും, മികച്ച ഫീച്ചർ ഫിലിമിനുമുള്ള അവാർഡുകൾ ലഭിച്ചു. ഓഷ്യോ എന്റർടൈൻമെന്റ്സിൻ്റെ ബാനറിൽ ടി.ശങ്കർ, സതീഷ് ഷേണായി എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിൻ്റെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത് നവാഗതനായ സുരേഷ് ഉണ്ണികൃഷ്ണൻ ആണ്. ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത് നിഷാ സാരംഗ് ആണ്.

രണ്ട് കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ചിത്രം മാറുന്ന വിദ്യാഭ്യാസ സംവിധാനവും, പാഠ്യരീതിയെപ്പറ്റിയുമാണ് എഴുത്തോലയിൽ പറയുന്നത്. നിഷാ സാരംഗിനെ കൂടാതെ ശങ്കർ, ഹേമന്ദ് മേനോൻ, കൃഷ്ണപ്രസാദ്, ജയകൃഷ്ണൻ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീജിത്ത് പാച്ചേനി നിർവ്വഹിക്കുന്നു. മഹാകവി ഒളപ്പമണ്ണ, കൈതപ്രം ദാമോധരൻ നമ്പൂതിരി, ബിലു വി നാരായണൻ എന്നിവരുടെ വരികൾക്ക് മോഹൻ സിത്താരയും പ്രശാന്ത് കർമ്മയും ചേർന്നാണ് സം​ഗീതം പകർന്നിരിക്കുന്നത്. മോഹൻ സിത്താരയുടെതാണ് പശ്ചാത്തല സം​ഗീതം.

ALSO READ: ഹലോ നൻബ നമ്പിസ്!!! ഇന്‍സ്റ്റഗ്രാമില്‍ റെക്കോര്‍ഡിട്ട് വിജയ്; 5 മില്യണും കടന്ന് ഫോളോവേഴ്സ്

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ജെയിംസ് കോശി, കോ- ഡയറക്ടര്‍- പ്രശാന്ത് ഭാസി, എഡിറ്റര്‍-ഹരീഷ് മോഹന്‍, പ്രൊഡക്ഷൻ കൺട്രോളർ: ബിജു കടവൂർ, കലാസംവിധാനം: സതീഷ് നെല്ലയ, വസ്ത്രാലങ്കാരം: കുമാർ എടപ്പാൾ, മേക്കപ്പ്: മനോജ് അങ്കമാലി, സിങ്ക് സൗണ്ട്- ആദര്‍ശ് ജോസഫ് പാലമറ്റം, പ്രോജക്ട് ഡിസൈനര്‍- എം.ജെ. ഷൈജു, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ദീപു എസ്. വിജയന്‍, ഡിസൈന്‍- വില്ല്യംസ് ലോയൽ, പി.ആർ.ഒ- പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

എഴുത്തോല

1986-ൽ സിബി മലയിൽ സംവിധാനം ചെയ്ത ‘ചേക്കാറാനൊരു ചില്ല’യാണ് ശങ്കർ ആദ്യമായി നിർമ്മിച്ച ചിത്രം. ശങ്കർ തന്നെയായിരുന്നു ആ ചിത്രത്തിലെയും നായകൻ. മുമ്പ് ശങ്കർ പണിക്കർ എന്ന പേരിൽ മൂന്നു ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 2021ൽ പുറത്തിറങ്ങിയ പൃഥ്വിരാജിന്റെ ഭ്രമം എന്ന ചിത്രത്തിലാണ് ശങ്കർ ഏറ്റവും ഒടുവിൽ അഭിനയിച്ചത്. “ഇനി അഭിനയത്തോടൊപ്പം നിർമ്മാണ രംഗത്തും സജീവമായുണ്ടാകുമെന്ന്” അദ്ദേഹം അറിയിച്ചു.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *